കൊഴിഞ്ഞുപോക്ക് തടയാൻ നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കണം -ഗോത്രവർഗ കമ്മിഷൻ

കൊഴിഞ്ഞുപോക്ക് തടയാൻ നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കണം -ഗോത്രവർഗ കമ്മിഷൻ
കൊഴിഞ്ഞുപോക്ക് തടയാൻ നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കണം -ഗോത്രവർഗ കമ്മിഷൻ
Share  
2025 Jan 30, 10:34 AM

കല്പറ്റ: പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ രക്ഷിതാക്കൾ കുട്ടികളുടെ വിദ്യാഭ്യാസം നിർബന്ധിതമായി ഉറപ്പാക്കണമെന്ന് പട്ടികജാതി-പട്ടികഗോത്രവർഗ കമ്മിഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ പറഞ്ഞു. നെന്മേനി ഗ്രാമപ്പഞ്ചായത്തിലെ അമ്പലക്കുന്ന് ഉന്നതി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഉന്നതിനിവാസികൾക്ക് പ്രാഥമിക ചികിത്സാസൗകര്യമുറപ്പാക്കാൻ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 24 മണിക്കൂറും ഡോക്‌ടർമാരുടെ സേവനം ഉറപ്പാക്കാനും പോക്സോ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താനും നടപടിയുണ്ടാവണമെന്ന് അനന്തൻ അമ്പലക്കുന്ന് ആവശ്യപ്പെട്ടു.


പരാതികളിൽ 45 പരാതികൾ പരിഹരിച്ചു


അദാലത്തിൽ 52 പരാതികളാണ് പരിഗണിച്ചത്. 45 പരാതികൾ കമ്മിഷൻ പരിഹരിച്ചു. ഏഴ് പരാതികൾ നടപടികൾക്കായി കൈമാറി. റവന്യു വകുപ്പിൽ 16, പോലീസിൽ 15, പഞ്ചായത്ത് - നഗരസഭകളിൽ മൂന്ന്, വനം വകുപ്പിൽ മൂന്ന്, വിവിധ വകുപ്പുകളിലായി 15 വീതം പരാതികളാണ് ലഭിച്ചത്. പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ മരണപ്പെട്ട രാധയുടെ വീട് കമ്മിഷൻ സന്ദർശിച്ചു. നെന്മേനി ഗ്രാമപ്പഞ്ചായത്തിലെ അമ്പലക്കുന്ന് ഉന്നതി കമ്മിഷൻ ചെയർമാനും സംഘവും ബുധനാഴ്‌ച സന്ദർശിക്കും.


ഡെപ്യൂട്ടി കളക്‌ടർ പി.ജെ. കുര്യൻ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ ജി. പ്രമോദ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ സരിൻ എന്നിവർ പങ്കെടുത്തു.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan