പെരിന്തൽമണ്ണ: ജനങ്ങളുടെ സന്തോഷ നിലവാരം ഉയർത്തുന്നതിനു വേണ്ടി
കുടുംബശ്രീ എഫ്.എൻ.എച്ച്.ഡബ്ല്യു വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 154 മോഡൽ സി.ഡി.എസുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന 'ഹാപ്പി കേരളം' പദ്ധതിക്ക് പെരിന്തൽമണ്ണയിൽ തുടക്കമായി. പെരിന്തൽമണ്ണ ബ്ലോക്കിൽ താഴെക്കോട് പഞ്ചായത്തിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാണമ്പി മദീന മാർക്കറ്റ് കോംപ്ലക്സ് ഹാളിൽ പരിപാടിയുടെ ഭാഗമായി 'സ്നേഹതീരം' കൂട്ടായ്മ രൂപവത്കരണം നടന്നു. താഴെക്കോട് കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങളുടെ നേതൃത്വത്തിൽ ആറു സെഷനുകളിലായി പദ്ധതി അവതരിപ്പിച്ചു. വിവിധ മത്സരങ്ങൾ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. സോഫിയ ഉദ്ഘാടനംചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ രാജേശ്വരി കെ. അധ്യക്ഷയായി. വാർഡംഗം പി. ഉമ്മർ ഫാറുഖ്, സംഘാടകസമിതി അംഗങ്ങളായ വി. വിനോദ്, കെ.പി. സൈദലവി, ഉണ്ണി പാർവതി, ഫസീല, പ്രസീദ, സി.ഡി.എസ്. അംഗം കെ.പി. ബുഷ്റ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group