'കൃഷി തുടങ്ങുന്നതും അവസാനിക്കുന്നതും മാർക്കറ്റിലാണ്. മാർക്കറ്റിനെക്കുറിച്ച് പഠിക്കുകയും നിരന്തരം നിരീക്ഷിക്കുകയും അതിനനുസരിച്ച് ആസൂത്രണം നടത്തുകയും ചെയ്യുമ്പോൾ മാത്രമാണ് കൃഷി ലാഭത്തിലാകുന്നത്-എം.ബി.എ. പഠിച്ച് വിവിധ കമ്പനികളിൽ വലിയ ശമ്പളത്തിൽ ജോലിചെയ്തശേഷം രാജിവെച്ച് മുഴുവൻസമയ കർഷകനായി മാറിയ ആലപ്പുഴ മുഹമ്മ സ്വദേശിയായ ഫിലിപ്പ് ചാക്കോ പറയുന്നതാണിത്.
പാലക്കാട് മലമ്പുഴയിലും കൊഴിഞ്ഞാമ്പാറയിലുമായി 34 ഏക്കറിൽ 15-ഓളം ഇനം പച്ചക്കറി കൃഷിചെയ്യുകയാണ് ഫിലിപ്പ്. കൂടാതെ, ഫിലിപ്പ് നൽകുന്ന ഗുണമേന്മാ മാനദണ്ഡങ്ങളും മാർഗനിർദേശവുമനുസരിച്ച് 50 ഓളം ഏക്കറിൽ കൃഷിചെയ്യുന്ന കർഷകരുടെ വിളവും സംഭരിക്കുന്നുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ ശരാശരി മൂന്നരടൺ പച്ചക്കറി വീതം വിളവെടുക്കുന്നു. ഫൈൻഡ് ഫ്രഷ് എന്ന ബ്രാൻഡിൽ ഇറക്കുന്ന പച്ചക്കറി നാലുജില്ലകളിൽ മെച്ചപ്പെട്ടവിലയിൽ റീട്ടെയിൽ കടകളിൽ വിൽക്കുന്നു. കൂടാതെ, കൊച്ചിയിൽ ഓൺലൈൻ വില്പനയുമുണ്ട്. അങ്ങനെ കൃഷി ലാഭത്തിലാകുന്നു.
ഉറപ്പാക്കണം സ്ഥിരമായ ലഭ്യത
കേരളത്തിൽ പച്ചക്കറികളുടെ ഡിമാൻഡിന് സ്ഥിരതയുണ്ട്. ഉത്സവസീസണിൽ ഡിമാൻഡ് അല്പം കൂടുമെന്ന് മാത്രം. എന്നാൽ, സ്ഥിരലഭ്യത ഉറപ്പുവരുത്തുന്നവിധം കേരളത്തിൽ പച്ചക്കറി കൃഷി നടക്കുന്നില്ലെന്നതാണ് പ്രശ്നം. അതിനാൽ സ്ഥിരമായ ലഭ്യത ഉറപ്പുവരുത്താൻ പലപ്പോഴും ഇവിടുത്തെ കർഷകർക്ക് കഴിയുന്നില്ല. നാടൻ പച്ചക്കറികൾ വിൽക്കുന്ന ഇക്കോഷോപ്പുകൾ ഉൾപ്പെടെ വേണ്ടത്ര വിജയിക്കാത്തതിൻ്റെ കാരണം ഇതാണെന്ന് ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു.
പച്ചക്കറിയുടെ ആവശ്യം വർഷം മുഴുവനുമുണ്ടെങ്കിലും സീസണിലായാണ് കർഷകർ കൃഷിയിറക്കുന്നത്. വിപണിയുടെ ആവശ്യം മനസ്സിലാക്കാതെ ഒരേ ഇനം പച്ചക്കറികൾ ഒരേസമയം കൂടുതൽ പേർ കൃഷി ചെയ്യുമ്പോൾ വില കുത്തനെ കുറയുന്നു. ഇതിനു പകരം കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രാദേശികതലം മുതൽ 'ഉത്പാദന പ്ലാൻ' ഉണ്ടാക്കണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group