ജനുവരിയിലെ റേഷൻ ഫെബ്രുവരി 10വരെ നീട്ടിയേക്കും
പാലക്കാട്: ഗതാഗത കരാറുകാർക്ക് പിന്നാലെ റേഷൻവ്യാപാരികളും സമരം പിൻവലിച്ചതോടെ ജില്ലയിലെ റേഷൻകടകൾ ചൊവ്വാഴ്‌ച തുറന്നു. എന്നാൽ, ഗതാഗത കരാറുകാരുടെ മൂന്നാഴ്ച്‌ചയോളംനീണ്ട സമരത്തെത്തുടർന്ന് മാസാവസാനമായിട്ടും മിക്ക കടകളിലും ആവശ്യത്തിന് അരിയും ഗോതമ്പുമില്ലാത്ത സ്ഥിതിയാണ്. റേഷൻകടകളിലേക്കുള്ള വാതിൽപ്പടി വിതരണം ചൊവ്വാഴ്‌ചമുതൽ ജില്ലയിൽ ഊർജിതമാക്കിയതായി സപ്ലൈകോ അധികൃതർ പറഞ്ഞു.
ഇതിനിടെ ജനുവരിയിലെ റേഷൻ വിതരണം ചെയ്യാൻ ഫെബ്രുവരി 10വരെ സമയം നീട്ടിനൽകുമെന്ന് കഴിഞ്ഞദിവസം റേഷൻ വ്യാപാരി പ്രതിനിധികളുമായി നടത്തിയ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചിരുന്നു. മൂന്നുദിവസത്തിനുള്ളിൽ ജില്ലയിലെ പരമാവധി കടകളിലേക്ക് ധാന്യമെത്തിക്കാനുള്ള ഊർജിതശ്രമമാണ് നടക്കുന്നത്.
ജില്ലയിൽ 936 റേഷൻകുടകളാണ് സജീവമായുള്ളത്. 8.16 ലക്ഷം കാർഡുടമകളുള്ള ജില്ലയിൽ 4.94 ലക്ഷം പേർ ജനുവരിയിലെ ധാന്യം വാങ്ങിയിട്ടുണ്ട്. പൊതുവിതരണവകുപ്പ് വെബ്സൈറ്റിലെ സ്റ്റോക്ക് വിവരങ്ങൾ പരിശോധിച്ചാണ് കാലിയായ റേഷൻകടകൾ തിരഞ്ഞെടുത്തുള്ള വാതിൽപ്പടിവിതരണം നടത്തുന്നത്.
ഫെബ്രുവരിയിലെ വിതരണത്തിനാവശ്യമായ റേഷൻധാന്യം എഫ്.സി.ഐ. സംഭരണശാലകളിൽനിന്ന് സപ്ലൈകോയുടെ എൻ.എഫ്.എസ്.എ. സംഭരണശാലകളിലേക്ക് എത്തിക്കുന്ന ജോലിയും വേഗത്തിലാക്കുന്നുണ്ട്. പുതുപ്പരിയാരം എഫ്.സി.ഐ. സംഭരണശാലയിൽനിന്നാണ് സപ്ലൈകോയുടെ താലൂക്കുതല സംഭരണശാലകളിലേക്ക് ധാന്യമെത്തിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group