ചെറുവത്തൂർ : എത്രനല്ല ഭരണഘടനയുണ്ടായാലും കൈകാര്യം ചെയ്യുന്നവർ മോശക്കാരായാൽ രാജ്യം അപകടത്തിലാകുമെന്ന ഡോ. ബി.ആർ.അംബേദ്കറുടെ മുന്നറിയിപ്പ് യാഥാർഥ്യമായെന്ന് ജോൺ ബ്രിട്ടാസ് എം.പി. പറഞ്ഞു.
സി.പി.എം. ജില്ലാസമ്മേളന അനുബന്ധമായി കാലിക്കടവിൽ സംഘടിപ്പിച്ച 'ഇന്ത്യൻ ഭരണഘടന - നമ്മൾ ഇന്ത്യയിലെ ജനങ്ങൾ' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഭരണഘടനാമൂല്യങ്ങളെയും അട്ടിമറിച്ച് മതം രാഷ്ട്രീയത്തെ സങ്കീർണമാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അമ്പലനിർമാണം പാർലമെന്റിൽ ചർച്ചയ്ക്കെടുക്കുന്നത് രാജ്യത്തിന് ഗുണകരമാകില്ല. മാധ്യമങ്ങൾ ഉൾപ്പെടെ നാല് സ്തംഭങ്ങൾ സർക്കാരിന്റെ ഉപകരണങ്ങളായി തരംതാഴ്ന്നിരിക്കുന്നു.
ഭരണഘടനയും ഇന്ത്യൻ ജനാധിപത്യവും വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ എണ്ണത്തിൽ കുറവെങ്കിലും ഇടതുപക്ഷത്തിന് മാത്രമേ ചെറുത്തുനിൽപ്പ് സാധ്യമാകൂവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ഇ.കുഞ്ഞിരാമൻ അധ്യക്ഷനായി. മുൻ എം.പി. പി.കരുണാകരൻ, ഡോ. വി.പി.പി.മുസ്തഫ, കെ.വി.ജനാർദനൻ, പി.കുഞ്ഞിക്കണ്ണൻ, പി.സി.സുബൈദ, പി.പി.പ്രസന്നകുമാരി, എം.വി.കോമൻ നമ്പ്യാർ, ടി.വി.ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group