മമ്പറം : വലിച്ചെറിയാനുള്ളതല്ല എഴുതിത്തീർന്ന പേനകൾ എന്ന തിരിച്ചറിവിൽ മമ്പറം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. എഴുതുക, പുനരുപയോഗിക്കുക, അത് ആവർത്തിക്കുക എന്ന മന്ത്രവുമായാണ് വിദ്യാർഥികൾ മാതൃഭൂമി സീഡ് ക്ലബ് നടപ്പാക്കിയ പദ്ധതിയിൽ അണിചേർന്നത്.
പ്രകൃതിസംരക്ഷണം ജീവസംരക്ഷണം എന്ന മുദ്രാവാക്യവുമായായിരുന്നു പദ്ധതി നടപ്പാക്കിയത്. എൻ.സി.സി. കാഡറ്റുകളും അധ്യാപകരും ഒരുമാസത്തോളം പദ്ധതിയുമായി കൈകോർത്തു. മഷി തീർന്നപ്പോൾ മണ്ണിലേക്ക് വലിച്ചെറിയപ്പെടുമായിരുന്ന ആയിരത്തിലേറെ പേനയാണ് പുനരുപയോഗത്തിനായി ശേഖരിച്ചത്. അവയെല്ലാം സ്കൂൾ അധികൃതർ സീഡ് അധികൃതർക്ക് കൈമാറി. ഋതു കൃഷ്ണ, റിഥിക് എന്നിവരാണ് പദ്ധതി ഏകോപിപ്പിച്ചത്.
പ്രിൻസിപ്പൽ സി.പി.രാജേഷ്, പ്രഥമാധ്യാപകൻ സി.സി.ശിവദാസൻ, അസോസിയേറ്റ് എൻ.സി.സി. ഓഫീസർ സി.ജയകൃഷ്ണൻ, ഡെപ്യൂട്ടി എച്ച്.എം. കെ.വിനോദ് കുമാർ, അധ്യാപകരായ വിശ്വംഭരൻ, ഡോ. ജോർജ് ടി.അബ്രഹാം, അസോസിയേറ്റ് എൻ.സി.സി. ഓഫീസർ മിഹ്‌റാജ്, സ്റ്റാഫ് സെക്രട്ടറി വി.പ്രമോദ്, സാന്ദ്ര രാജ്, മാതൃഭൂമി സോഷ്യൽ ഇനീഷ്യേറ്റീവ് എക്സിക്യൂട്ടീവ് ബിജിഷ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏറ്റവും കൂടുതൽ പേനകൾ ശേഖരിച്ച ഭാഗ്യജിത്, ജാസിയ എന്നീ വിദ്യാർഥികളെ അഭിനന്ദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group