സമ്പൂർണ ഹരിതമായി പേരാവൂർ ബ്ലോക്കിലെ അയൽക്കൂട്ടങ്ങൾ

സമ്പൂർണ ഹരിതമായി പേരാവൂർ ബ്ലോക്കിലെ അയൽക്കൂട്ടങ്ങൾ
സമ്പൂർണ ഹരിതമായി പേരാവൂർ ബ്ലോക്കിലെ അയൽക്കൂട്ടങ്ങൾ
Share  
2025 Jan 22, 10:02 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ മുഴുവൻ കുടുബശ്രീ അയൽകൂട്ടങ്ങളും ഹരിതമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും ഹരിതമായി പ്രഖ്യാപിക്കുന്നത്.


മാലൂർ-240, മുഴക്കുന്ന്-215, കണിച്ചാർ-144, കേളകം-183, കോളയാട്-199, പേരാവൂർ-205, കൊട്ടിയൂർ-199 എന്നിങ്ങനെ 1382 അയൽക്കൂട്ടങ്ങളാണ് ബ്ലോക്ക് തലത്തിൽ ഹരിതമായി പ്രഖ്യാപനം നടത്തിയത്.


അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കിയും അജൈവമാലിന്യം തരംതിരിച്ച് യൂസർ ഫീ നൽകി ഹരിതകർമസേനയ്ക്ക് കൈമാറിയും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ അളവ് കുറച്ചും മലിനജലം സംസ്കരിച്ചും അയൽക്കൂട്ടം അംഗങ്ങളുടെ വീടുകളിലും മറ്റും നടക്കുന്ന ചടങ്ങുകൾ ഹരിതചട്ടം പാലിച്ചുമാണ് ‘ ഹരിത അയൽക്കൂട്ടങ്ങൾ’ ആയി മാറിയത്. നേരത്തേ പേരാവൂർ ബ്ലോക്കിൽ ഹരിതവിദ്യാലയങ്ങളും ഹരിതകലാലയങ്ങളും ഇതേരീതിയിൽ പ്രഖ്യാപിച്ചിരുന്നു.


കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഏഴ് പഞ്ചായത്ത് സി.ഡി.എസുകൾക്കുമുള്ള ഉപഹാരവും മുഴുവൻ അയൽക്കൂട്ടങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കളക്ടർ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അനീഷ്, പി.പി. വേണുഗോപാലൻ, ടി. ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത, എ.ടി.കെ. മുഹമ്മദ്‌, പ്രേമി പ്രേമൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. സജീവൻ, ശുചിത്വ ഓഫീസർ സങ്കേത് കെ. തടത്തിൽ എന്നിവർ സംസാരിച്ചു.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25