ഇക്കോടൂറിസം

ഇക്കോടൂറിസം
ഇക്കോടൂറിസം
Share  
2025 Jan 22, 09:59 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ കന്നൂട്ടിപ്പാറ, അമ്പായത്തോട് വാർഡുകളുടെയും, താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കോരങ്ങാട് വാർഡിന്റെയും ഇടയിൽ സ്ഥിതിചെയ്യുന്ന കാറ്റാടിക്കുന്ന് വനപ്രദേശത്ത് ഇക്കോടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാധ്യതതേടി പഠനയാത്രനടത്തി. ടൂറിസം പദ്ധതി യാഥാർഥ്യമാക്കാനാവശ്യമായ ഭൂപ്രകൃതി, അടിസ്ഥാന-ഗതാഗത സൗകര്യങ്ങൾ എന്നിവ ലഭ്യമാവുമോയെന്ന് പരിശോധിച്ച് അറിയുന്നതിനായാണ് കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെയും താമരശ്ശേരി ആർ.എഫ്.ഒ.യുടെയും നേതൃത്വത്തിൽ സാധ്യതാപഠനയാത്ര സംഘടിപ്പിച്ചത്.


രണ്ട് മലയോരപഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയ വനമേഖലയിൽ ഇക്കോടൂറിസം പദ്ധതിയ്ക്ക് വലിയസാധ്യതയുണ്ടെന്ന് യാത്രയിൽ പങ്കെടുത്തവർ വ്യക്തമാക്കി. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ കോരങ്ങാടുനിന്ന്‌ മൂന്നാംതോട്-കന്നൂട്ടിപ്പാറ റോഡിൽ രണ്ടുകിലോമീറ്ററോളം ദൂരത്തിലും, കോഴിക്കോട്-വയനാട് ദേശീയപാതയിലെ പുല്ലാഞ്ഞിമേട് ജങ്ഷനിൽനിന്ന് പുല്ലാഞ്ഞിമേട്-കോളിക്കൽ റോഡിൽ രണ്ടുകിലോമീറ്ററും സഞ്ചരിച്ചാൽ പ്രസ്തുതവനപ്രദേശത്ത് എത്തിച്ചേരാനാവും. വിശാലവും വിദൂരവുമായ പ്രകൃതിദൃശ്യചാരുത ആസ്വദിക്കാവുന്ന വ്യൂ പോയിന്റുകൾ, പതഞ്ഞൊഴുന്ന കാട്ടുനീർച്ചോലകൾ, തണൽവിരിച്ച് പടർന്നുപന്തലിച്ചുകിടക്കുന്ന വന്മരങ്ങൾ തുടങ്ങിയവകൊണ്ട് സമ്പന്നമാണ് പ്രസ്തുത വനമേഖല.


വനംവകുപ്പിൽനിന്ന് അനുമതി ലഭ്യമാവുന്നമുറയ്ക്ക് വനപ്രകൃതിയ്ക്കും വന്യജീവി ആവാസവ്യവസ്ഥയ്ക്കും ദോഷംവരാതെ, പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ഉല്ലസിക്കാൻ സന്ദർശകർക്ക് സാധിക്കുന്നരീതിയിലുള്ള ഇക്കോടൂറിസം പദ്ധതിയാണ് പരിഗണനയിലുള്ളതെന്ന് കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസും, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ എ.കെ. അബൂബക്കർകുട്ടിയും അറിയിച്ചു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് പദ്ധതിയ്ക്കാവശ്യമായ പിന്തുണ ലഭ്യമാക്കുമെന്ന് താമരശ്ശേരി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ പി. വിമൽ അറിയിച്ചു.


സാധ്യതാപഠനയാത്രയിൽ ഇവർക്കൊപ്പം ആസൂത്രണസമിതി ഉപാധ്യക്ഷൻ ഹാരിസ് അമ്പായത്തോട്, ഗ്രാമപ്പഞ്ചായത്തംഗം മുഹമ്മദ് ഷാഹിം ഹാജി, സലാം കന്നൂട്ടിപ്പാറ, മുസ്തഫ പീറ്റയിൽ, എം. അബ്ദുറഹ്‌മാൻ, യു.കെ. അബിൻ, നാസർ വട്ടത്തുമണ്ണിൽ, മുഹമ്മദ് കല്ലുവെട്ടുകുഴിക്കൽ, അബ്ദുറഹ്‌മാൻ മുണ്ടപ്പുറം, യൂസുഫ് തുടങ്ങിയവർ പങ്കെടുത്തു.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25