മാലിന്യം വലിച്ചെറിയുന്നത് സംസ്‌കാരശൂന്യത - എം.ബി. രാജേഷ്

മാലിന്യം വലിച്ചെറിയുന്നത് സംസ്‌കാരശൂന്യത - എം.ബി. രാജേഷ്
മാലിന്യം വലിച്ചെറിയുന്നത് സംസ്‌കാരശൂന്യത - എം.ബി. രാജേഷ്
Share  
2025 Jan 22, 09:49 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ചെങ്ങന്നൂർ : മാലിന്യമുക്ത നവകേരളത്തിനായി പരിശ്രമിക്കുമ്പോൾ മാലിന്യം വലിച്ചെറിയുന്നത് സംസ്‌കാരശൂന്യമായ ശീലമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ചെങ്ങന്നൂർ നഗരസഭാ സ്റ്റേഡിയത്തിൽ ദേശീയ സരസ് മേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


മാലിന്യം വലിച്ചെറിയുന്ന ശീലം തിരുത്തപ്പെടുന്നുവെന്ന സന്ദേശമാണ് മാലിന്യമുക്ത നവകേരളം നൽകുന്നത്. മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിയപ്പോൾ വേദിയിലുണ്ടായിരുന്ന എല്ലാവരും ഏറ്റുചൊല്ലി. സദസ്സിലുള്ള എല്ലാവരും അങ്ങനെ ചെയ്തുകണ്ടില്ലെന്ന്‌ അദ്ദേഹം വിമർശിച്ചു. മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ സൈന്യമാണെങ്കിൽ ഹരിതകർമസേന കേരളത്തിന്റെ ശുചിത്വസേനയാണ്. കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന്റെ ലോകത്തെ ഏറ്റവും വലിയ മാതൃകയാണെന്നും അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നവോത്ഥാനസന്ദേശം കുടുംബശ്രീയിലൂടെ പ്രാവർത്തികമായെന്നും അദ്ദേഹം പറഞ്ഞു.


സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ലക്ഷംരൂപയുടെ ചെങ്ങന്നൂർ പെരുമ പുരസ്‌കാരം മന്ത്രി സജി ചെറിയാൻ വിശിഷ്ടാതിഥിയായി പങ്കെടുത്ത നടൻ മോഹൻലാലിനു സമ്മാനിച്ചു.


കേരളം ലോകത്തിനു നൽകിയ സംഭാവനയാണ് കുടുംബശ്രീയെന്ന് നടൻ മോഹൻലാൽ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിൽ കേരളം ലോകത്തിനു മാതൃകയാണ്. അതുപോലെതന്നെയാണ് കുടുംബശ്രീയും. കുടുംബത്തിൽ സാമ്പത്തിക ഉന്നതിയും സുരക്ഷിതത്വവും ഉണ്ടാകണമെങ്കിൽ ഗൃഹനാഥകളുടെ സാമ്പത്തിക സ്വയംപര്യാപ്തത അനിവാര്യമാണ്. അതിനു കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക മുന്നേറ്റത്തിലും സ്ത്രീശാക്തീകരണത്തിലും കുടുംബശ്രീ വലിയ പങ്കാണ് വഹിച്ചത്. ഏറ്റവും വലിയ പൊതുപ്രശ്നമായ മാലിന്യത്തിനെതിരേ പൗരബോധം ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


മന്ത്രി പി. പ്രസാദ്, എം.എൽ.,എ.മാരായ എച്ച്. സലാം, എം.എസ്. അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കളക്ടർ അലക്‌സ് വർഗീസ്, ശോഭാ വർഗീസ്, ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, എം.എച്ച്. റഷീദ്, കെ.എം. സലീം, ശോഭനാ ജോർജ്, എച്ച്.ദിനേശ് തുടങ്ങിയവർ സംസാരിച്ചു.


പ്രളയം വിഴുങ്ങിയ ചെങ്ങന്നൂരിന്റെ പ്രതികാരമാണ് സരസ് മേള -സജി ചെറിയാൻ


ചെങ്ങന്നൂർ : പ്രളയം ചെങ്ങന്നൂരിനെയും അന്നു നടത്താൻ നിശ്ചയിച്ചിരുന്ന സരസ് മേളയെയും വിഴുങ്ങിയപ്പോൾ അതിനുള്ള ചെങ്ങന്നൂരിന്റെ പ്രതികാരമാണ് ഇത്തവണത്തെ ദേശീയ സരസ് മേളയെന്ന് മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂരിൽ മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 2018-ൽ മേളയ്ക്കൊപ്പം ചെങ്ങന്നൂരിലെത്തേണ്ടിയിരുന്ന മോഹൻലാലിനെയും ഇത്തവണ ഇവിടെയെത്തിച്ച് പ്രതികാരം വീട്ടി. മന്ത്രി എം.ബി. രാജേഷ് മേള ചെങ്ങന്നൂരിനു തന്നു.


2018-ൽ ഇന്നിരിക്കുന്ന പന്തലിന്റെ മുകൾഭാഗംവരെ പ്രളയം വിഴുങ്ങി. 36 കോടി രൂപയുടെ നഷ്ടമുണ്ടായി. വികസനം ചെങ്ങന്നൂരിന് ആവശ്യമാണ്. പറഞ്ഞതിലുമപ്പുറം അത് എത്തിക്കഴിഞ്ഞു. മേള ചെങ്ങന്നൂരിനുള്ള പുതുവത്സരസമ്മാനമാണെന്നും മന്ത്രി പറഞ്ഞു.


ഹരിതകർമസേനയ്ക്ക് ആദരം


ചെങ്ങന്നൂർ : മാലിന്യമുക്ത നവകേരളത്തിന് തികഞ്ഞ അംഗീകാരമായി ഉദ്ഘാടനവേദി മാറി. ചെങ്ങന്നൂർ നഗരസഭയിലെ ഹരിതകർമസേനാംഗം പൊന്നമ്മയാണ് മോഹൻലാലിനു പൂക്കൾ നൽകി സ്വീകരിച്ചത്. പൊന്നമ്മയെ മന്ത്രി സജി ചെറിയാൻ വേദിയിലേക്കു ക്ഷണിച്ചപ്പോൾ നാടിനാകെ സന്ദേശമായി മാറി.


സരസ് വേദിയിൽ ഇന്ന്


:രാവിലെ 10 മുതൽ മാവേലിക്കര, പട്ടണക്കാട് ബ്ലോക്കുകളുടെ കുടുംബശ്രീ കലാമേള. വൈകിട്ട് ആറിന് കെ.പി.പ്രസ്യയുടെ നാടോടി നൃത്തം' 6.30 ന് മാവേലിക്കര ഡാഫോഡിൽസ് ഓർക്കസ്ട്രയുടെ മ്യൂസിക്കൽ ഫ്യൂഷൻ 7.30 മുതൽ ഗായിക ജ്യോത്സ്ന ലൈവ്.


ലാ...ലാ...ലാലേട്ടാ... ചെങ്ങന്നൂർ ആർത്തുവിളിച്ചു


ചെങ്ങന്നൂർ : ലാ..ലാ...ലാലേട്ടാ... ചെങ്ങന്നൂരിലെ പതിനായിരങ്ങൾ ആർത്തുവിളിച്ചുകൊണ്ടാണ് മഹാനടൻ മോഹൻലാലിനെ ചെങ്ങന്നൂരിലെ സരസ് മേളയിലേക്കു സ്വീകരിച്ചത്. വേദിയിലെത്തിയതു മുതൽ നിലയ്ക്കാത്ത ആരവമായിരുന്നു. മന്ത്രിമാരടക്കം ഒരു മിനിറ്റിൽ പ്രസംഗം അവസാനിപ്പിച്ചു. ഇടയ്ക്ക് കാണികളോട് ശാന്തരാകാൻ മന്ത്രി സജി ചെറിയാൻ രണ്ടുവട്ടം ആവശ്യപ്പെട്ടു.


ഉദ്ഘാടനച്ചടങ്ങിനുശേഷം സ്വതസിദ്ധമായ ചിരിയോടെ മൈക്കിനു മുന്നിലെത്തിയ മോഹൻലാൽ ചെങ്ങന്നൂരുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി. അമ്മൂമ്മ താമസിച്ചിരുന്നത് ചെങ്ങന്നൂർ ക്ഷേത്രത്തിനടുത്താണെന്നും ഇവിടത്തെ തിയേറ്ററിൽ സിനിമ കണ്ടതും വിവരിച്ചു.


തിങ്കളാഴ്ച ഉച്ചമുതൽ ചെങ്ങന്നൂരും സരസ് മേളയും ലാലേട്ടനായുള്ള കാത്തിരിപ്പിലായിരുന്നു. നാലുമണിക്കുമുൻപേ വേദി നിറഞ്ഞുകവിഞ്ഞിരുന്നു.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25