കുഞ്ഞിപ്പള്ളിയിൽ അടിപ്പാത ദേശീയ പാത അതോററ്ററിയെ അറിയിക്കും മന്ത്രി മുഹമ്മദ് റിയാസ്
അഴിയൂർ: : കുഞ്ഞിപ്പള്ളി ടൗണിൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിലനിർത്താൻ ദേശീയ പാതയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് , ജില്ല കലക്ടർ സ്നേഹിൽ കുമാർ സിൻഹ എന്നിവരുമായി കുഞ്ഞിപ്പള്ളി സർവകക്ഷി സമരസമിതി, വ്യാപാരി സംയുക്ത സമിതി നേതാക്കൾ, കുഞ്ഞിപ്പള്ളി പരിപാലനകമ്മിറ്റി ഭാരവാഹികൾ എന്നിവർ ചർച്ച നടത്തി. ..പ്രശ്നത്തിന്റെ ഗൗരവം ദേശീയ പാത അതോററ്ററിയെ അറിയിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസും കലക്ടറും പറഞ്ഞു ചർച്ചകളിൽ അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, സമര സമിതി നേതാക്കളായ ടി.ജി നാസ്സർ, പി ബാബുരാജ്, എം പി ബാബു, എ.ടി ശ്രീധരൻ , യു എ റഹീം . പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, കെ പി പ്രമോദ്, കെഹുസ്സൻ ക്കുട്ടി ഹാജി,ആരിഫ് ബേക്ക് വെൽ, കെ റയീസ് എന്നിവർ പങ്കെടുത്തു
ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് കേരളോൽസവ വിജയികൾക്ക് 24 ന് ആദരം
ചോമ്പാല : കുഞ്ഞിപ്പള്ളി ടൗണിൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിലനിർത്താൻ ദേശീയ പാതയിൽ അടിപ്പാത അനുവദിക്കണമെന്ന് ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു. ഗ്രാമ, ബ്ലോക്ക്, ജില്ല കേരളോൽസവ വിജയികൾക്ക് 24 ന് വൈകിട്ട് ഏഴിന് ആദരം നൽക്കും. കുഞ്ഞിപ്പള്ളി നാദവർധിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഇന്ത്യൻ ക്രിക്കറ്റ് എ ടീം ഫീൽഡിങ്ങ് കോച്ച് മസഹർ മൊയ്തു ഉദ്ഘാടനം ചെയ്യും.സമ്മാനദാനം കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഫിജാസ് അഹ്മദ് നിർവഹിക്കും ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യഷത വഹിച്ചു. കെ. ജഗൻ മോഹൻ, ബി കെ റൂഫൈയിദ് , വി.കെ ഷഫീർ , പി പി ഷിഹാബുദ്ദീൻ, എൻ കെ ശ്രീജയൻ. വി കെ ഇക് ലാസ്,, റഹീം മാളിയേക്കൽ, കെ ഷാനിദ് എന്നിവർ സംസാരിച്ചു
ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ വ്യാപാരി മരിച്ചു
ചോമ്പാല :മീത്തലെ മുക്കാളിക്ക് സമീപം ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ വ്യാപാരി മരിച്ചു. കുഞ്ഞിപ്പള്ളി ടൗണിലെ ഹോട്ടൽ വ്യാപാരി മീത്തലെ മുക്കാളി മഞ്ഞക്കര വിനയനാഥാണ് (55) മരിച്ചത്. ചൊവ്വ ഉച്ചഒരു മണിയോടെയാണ് അപകടം..വീട്ടിൽ നിന്ന് അഴിയൂരിലേക്ക് പോകുമ്പോൾ കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ലിമിറ്റഡ് ബസ് ഇടിക്കുകയായിരുന്നു.. പരിക്കേറ്റ വിനയനാഥനെ വടകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചോമ്പാല പോലീസ് സ്ഥലത്തെത്തി.ഭാര്യ സുനിത ( മഞ്ഞക്കര സ്റ്റേഷനറി മീത്തലെ മുക്കാളി ) മക്കൾ അരുണ, അധീന പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ് സഹോദരങ്ങൾ വിമല, വനജ, തങ്കം, വസന്തനാഥ് , വിജുനാഥ്, പരേതനായ വിശ്വനാഥൻ സംസ്കാരം ബുധൻ രാവിലെ 11 മണി വീട്ടുവളപ്പിൽ
പടം വിനയനാഥൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group