വയനാട് വെള്ളാർ മലയിൽ
ഡോക്ടർ കെ കെ എൻ കുറുപ്പിന്
വരവേൽപ്പ്
മേപ്പാടി :പ്രമുഖ ചരിത്ര ഗവേഷകനും കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോക്ടർ കെ കെ എൻ കുറുപ്പ് വയനാട് മേപ്പാടിയിലെ ഗവർമെന്റ് വൊക്കേഷനിൽ ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു മുണ്ടക്കൈയിലും ചൂരൽ മലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ സ്കൂൾ കെട്ടിടം തകർന്നു പോയിരുന്നു .
ഇപ്പോൾ സ്കൂൾ താൽക്കാലികമായി ജി എച്ച് എസ് എസ് മേപ്പാടി ക്യാമ്പസിൽ പ്രവർത്തിക്കുകയാണ് .
വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിക്കുകയും സ്കൂൾ ലൈബ്രറിയിൽ ചില പുസ്തകങ്ങൾ നൽകുകയുമുണ്ടായി .
പ്രിൻസിപ്പൽ ശ്രീമതി ഭവ്യലാൽ, ഹെഡ്‌മാസ്റ്റർ ദിലീപ് കുമാർ ,സീനിയർ അസിസ്റ്റൻറ് ശ്രീ വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർക്കൊപ്പം സ്റ്റാഫുകളും വിദ്യാർത്ഥികളുംചേർന്ന്ഡോക്ടർകെകെഎംകുറിപ്പിനെയും സംഘത്തെയും ഊഷ്മളമായ നിലയിൽ വരവേൽപ്പ് നൽകി .
.വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ വെള്ള ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാന അധ്യാപകൻ സതീഷ് കുമാർ തുടങ്ങിയവരുടെ സഹകരണത്തോടെയായിരുന്നു ഡോക്ടർ കെ കെ എൻ കുറുപ്പിൻ്റെ വയനാട് സന്ദർശനം .
കുഞ്ഞോത്ത് വിദ്യാഭ്യാസ
ശിൽപ്പശാല സംഘടിപ്പിച്ചു
കുഞ്ഞോം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ
കുഞ്ഞോം 121 ആം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'വിഷൻ 2028'
വിദ്യാഭ്യാസ ശിൽപ്പശാല വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ബഷീർ കെ അധ്യക്ഷത വഹിച്ചു.
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺആമിന സത്താർ,ജലൂഷ് കെ,ശ്യാമ ടി, റോഷ്നി,ഷിജോ ജോർജ് സമീർ, അബ്ദുൽ ഗഫൂർ സുധീഷ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിദ്യാലയത്തിൽ അക്കാദമികം, ഗോത്ര വിദ്യാഭ്യാസം, ഭൗതിക വികസനം, പഠനാനുബന്ധപ്രവർത്തനങ്ങൾ, കായിക വിദ്യാഭ്യാസം, ജനകീയ പങ്കാളിത്തം എന്നീ മേഖലകളിൽ കൈവരിക്കേണ്ട ലക്ഷ്യങ്ങൾ ചർച്ച ചെയ്തു.
കണക്ട് വയനാട്'
വെള്ളമുണ്ട ഡിവിഷൻതല
ക്യാമ്പയിൻ സമാപിച്ചു
വെള്ളമുണ്ട:ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തോടെ, പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം കൊടുത്ത് ജില്ലയിൽ പ്രത്യേകമായി നടത്തുന്ന പട്ടിക വർഗ്ഗ പ്രോത്സാഹന പദ്ധതിയായ 'കണക്ട് വയനാട് വിദ്യാഭ്യാസ പരിപോഷണ പദ്ധതിയുടെ District Panchayath Vellamunda Division തല സമാപന സെഷൻ GMHSS Vellamunda യിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.ശേഖർ എസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ ഫാത്തിമത്ത് ഷംല ടി. കെ, ഷീജ എൻ എന്നിവർ പ്രസംഗിച്ചു.
കെ. എ മുഹമ്മദലി മാസ്റ്റർ ക്ലാസിനു നേതൃത്വം നൽകി
ജുനൈദ് കൈപ്പാണിയുടെ
'പ്രസംഗകല 501 തത്ത്വങ്ങൾ' ജില്ലയിലെ മുഴുവൻ പ്ലസ്ടു ലൈബ്രറികൾക്കും കൈമാറി
മീനങ്ങാടി :വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച 'പ്രസംഗകല 501 തത്ത്വങ്ങൾ'
വയനാട്ടിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു. മീനങ്ങാടി ഗവ.ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ
ജില്ലയിലെ സ്കൂളുകൾക്ക് വേണ്ടി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിയിൽ നിന്നും
ഹയർസെക്കന്ററി എക്സാമിനേഷൻ സംസ്ഥാന ജോയിന്റ് ഡയറക്ടർ
ഡോ. കെ. മാണിക്യരാജ്
ഏറ്റുവാങ്ങി.
ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ, മാർട്ടിൻ എൻ. പി., ഡോ.പി.എ ജലീൽ, പി. സി തോമസ്, അബ്ദുൽ നാസർ തുടങ്ങിയവർ സംബന്ധിച്ചു
കൂടാതെ ജില്ലയിലെ അറുപത് ഹയർ സെക്കന്ററി സ്കൂളിലേയും പ്രിൻസിപ്പൽമാരും ചടങ്ങിൽ പങ്കെടുത്തു.
Wayanad panchayat member comes up with yet another innovative project, ‘Weds bank’
The unique model aims to provide wedding attires to brides and grooms of limited means
courtesy:The Hindu
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group