കൊച്ചി : കൊച്ചി നഗരസഭ യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 'മൊബിലൈസ് ഹേർ' പദ്ധതിക്ക് തുടക്കമായി. സ്ത്രീകൾക്കും മറ്റു ലിംഗവിഭാഗങ്ങൾക്കും സുരക്ഷിതമായി 24 മണിക്കൂറും യാത്രചെയ്യാനാകുംവിധമുള്ള ഗതാഗത സംവിധാനമാണ് മൊബിലൈസ് ഹേർ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
സ്ത്രീകേന്ദ്രീകൃത ഗതാഗതസംവിധാനത്തിനായുള്ള അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കും. പദ്ധതിയുടെ ഭാഗമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് യൂറോപ്യൻ യൂണിയന്റെ സഹകരണമുണ്ടാകും. മേയർ എം. അനിൽ കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി നഗരത്തെ കൂടുതൽ കാൽനട സൗഹൃദം ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭ നടത്തിവരുകയാണെന്നും മേയർ പറഞ്ഞു.
യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ അർബൻ ഇലക്‌ട്രിക് മൊബിലിറ്റി ഇനിഷ്യേറ്റീവിന്റെ (യു.ഇ.എം.ഐ.) സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
അർബൻ ഇലക്‌ട്രിക് മൊബിലിറ്റി ഇനിഷ്യേറ്റീവിനെ പ്രതിനിധീകരിച്ച് ഡോ. ഒലിവർ ലാ, ഡയറക്ടറേറ്റ് ജനറൽ ഫോർ ഇന്റർനാഷണൽ പാർട്ണർഷിപ്പ്, സീനിയർ മാനേജർ ഡെൽഫിൻ ബ്രിസോൺന്യൂ, സെന്റർ ഫോർ ഹെറിറ്റേജ് എൻവയൺമെന്റ് ആൻഡ് ഡിവലപ്മെന്റ് (സി-ഹെഡ്) ഡയറക്ടർ ഡോ. രാജൻ, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ.) ചെയർമാൻ ഡോ. ഡി. ധനുരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group