പൊയിനാച്ചി : കേരളത്തിലെ ജനകീയ വിദ്യാഭ്യാസനയം ലോകത്തിന് മാതൃകയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് പറഞ്ഞു. സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ഉദുമ ഏരിയാ കമ്മിറ്റി പെരിയാട്ടടുക്കത്ത് സംഘടിപ്പിച്ച ‘ഭാവി സോഷ്യലിസത്തിന്റേത്: ഇടതുപക്ഷ രാഷ്ട്രീയം’ എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഏത് ഗ്രാമത്തിൽനിന്ന് നോക്കിയാലും സാധാരണ കുടുംബത്തിൽനിന്ന് പഠിച്ചുവളർന്ന ഒരധ്യാപകനെ, ഡോക്ടറെ, എൻജിനീയറെ, അല്ലെങ്കിൽ സിവിൽ സർവീസിൽ മികവ് കാട്ടിയ ഒരാളെ കാണാനാകും. ജനകീയ വിദ്യാഭ്യാസം കേരളീയസമൂഹത്തെ വളരെ മുന്നോട്ടുനയിച്ചതിന്റെ തെളിവും ഉദാഹരണവുമാണിത്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസം അമേരിക്കയിൽ കിട്ടും. എന്നാൽ, അവിടെ ഇപ്പോഴും എല്ലാ കുട്ടികളെയും ഉൾകൊള്ളാൻ കഴിയുംവിധം സ്കൂൾ വിദ്യാഭ്യാസം വളർന്നിട്ടില്ല എന്നതാണ് സത്യം. ആ വിദ്യാഭ്യാസ മേഖലയെ ഉൾക്കൊള്ളാനാകാതെ, പ്രവേശനം കിട്ടാതെ ഏറ്റവും ദരിദ്രരായ കുടുംബങ്ങളിലെ കുട്ടികൾ തെരുവിൽ അലയുന്നുണ്ട്. പട്ടിണി പാവങ്ങളായ മനുഷ്യർ അമേരിക്കൻ തെരുവിൽ ഭിഷയെടുത്ത് ജീവിക്കുന്നുണ്ട്. അതേസമയം ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനും അമേരിക്കയിലാണ്. ഇതാണ് മുതലാളിത്തത്തിന്റെ പ്രത്യേകതയെന്നും സ്വരാജ് പറഞ്ഞു.പി. മണിമോഹൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ, കെ. മണികണ്ഠൻ, മധു മതിയക്കാൽ, അജയൻ പനയാൽ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group