മന്ത്രിസഭാ തീരുമാനം പുനപ്പരിശോധിക്കണം

മന്ത്രിസഭാ തീരുമാനം പുനപ്പരിശോധിക്കണം
മന്ത്രിസഭാ തീരുമാനം പുനപ്പരിശോധിക്കണം
Share  
2025 Jan 21, 06:34 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

എലപ്പുള്ളി : എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ മണ്ണുക്കാട്ട് സ്വകാര്യ മദ്യക്കമ്പനിക്ക് അനുമതി നൽകിയ തീരുമാനം പുനപ്പരിശോധിക്കണമെന്ന് എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് രേവതി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സർക്കാർ തീരുമാനത്തിൽ വിയോജനക്കുറിപ്പ് പാസാക്കി.


കോൺഗ്രസ്, ബി.ജെ.പി. അംഗങ്ങൾ തീരുമാനത്തെ പിന്തുണച്ചു. തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്ന് അറിയിച്ച സി.പി.എം. അംഗങ്ങൾ, വിയോജനക്കുറിപ്പ് അംഗീകരിച്ച ഗ്രാമപ്പഞ്ചായത്ത് തീരുമാനത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നും പറഞ്ഞു.


മൂന്നുമാസംമുൻപ് വ്യവസായവകുപ്പ് നടത്തിയ ഓൺലൈൻ യോഗത്തിൽ കമ്പനി വരുന്നത് സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോട് അധികൃതർ പറഞ്ഞിട്ടും, അത് മറച്ചുവെച്ചതിൽ സി.പി.എം., ബി.ജെ.പി. അംഗങ്ങൾ പ്രതിഷേധിച്ചു. എന്നാൽ, ആ യോഗത്തിൽ വ്യക്തമായ നിർദേശങ്ങളൊന്നും വ്യവസായവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്ന് സെക്രട്ടറി രേഖാമൂലം അറിയിച്ചു. മണ്ണുക്കാട്ടെ നിർദിഷ്ട സ്ഥലത്ത് ബ്രൂവറി തുടങ്ങുന്നത്‌ സംബന്ധിച്ച് പഞ്ചായത്തിൽ പരാതികളെന്തെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന് വ്യവസായവകുപ്പധികൃതർ യോഗത്തിൽ അന്വേഷിച്ചിരുന്നു. പരാതി ലഭിച്ചിട്ടില്ലെന്ന് മറുപടിയും നൽകി. ഉദ്യോഗസ്ഥതലത്തിലുള്ള യോഗമാണ് നടന്നതെന്നും സെക്രട്ടറി അറിയിച്ചു.


കമ്പനി വരുന്നതിനെക്കുറിച്ച് ഇതുവരെ പരാതികളുണ്ടായിട്ടില്ലെന്ന സി.പി.എം. അംഗങ്ങളുടെ വാദത്തെ ഭരണകക്ഷിയംഗങ്ങൾ കൂട്ടമായി എതിർത്തത് യോഗത്തിൽ അല്പനേരം ബഹളത്തിനുമിടയാക്കി.‍ കുടിവെള്ളത്തിനും പരിസ്ഥിതിക്കും ദോഷകരമാവാനിടയുള്ള ഇത്തരമൊരു സ്ഥാപനം വരുന്നതിനോട് ഗ്രാമപ്പഞ്ചായത്തിന് താത്പര്യമില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു. ഈ വിവരം വ്യക്തമാക്കുന്ന അജൻഡയാണ് പാസാക്കിയത്. ഇ-മെയിലായി മുഖമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർക്കും ഇത് നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.


ജലക്ഷാമം സംബന്ധിച്ച പരാതികൾ വാർഡിലില്ലെന്നും ഒരു സ്ഥാപനം തുടങ്ങുമ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടായി മാറുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും മണ്ണുക്കാട് മേഖലയെ പ്രതിനിധാനംചെയ്യുന്ന സി.പി.എമ്മിലെ ആറാം വാർഡ് അംഗം കെ. ശാന്തി പറഞ്ഞു. കമ്പനിക്ക് സ്ഥലം വാങ്ങിനൽകിയതിൽ ഭരണസമിതിയിലെ ഒരംഗത്തിന് ബന്ധമുണ്ടെന്ന തങ്ങളുടെ ആരോപണത്തിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ബി.ജെ.പി. അംഗങ്ങൾ പറഞ്ഞു.


പഞ്ചായത്തിന്റെ വിയോജനക്കുറിപ്പിലെ പ്രസക്തഭാഗം


എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ ആറാം വാർഡിൽ മണ്ണുക്കാട് എന്ന സ്ഥലത്താണ് ഒയാസിസ് കമ്പനി 24 ഏക്കർ മദ്യനിർമാണശാലയ്ക്കായി ഏറ്റെടുത്തിട്ടുള്ളത്. രൂക്ഷമായ വരൾച്ചബാധിത പ്രദേശമാണിത്. സ്ഥലത്തിനുചുറ്റും കൃഷിഭൂമിയുമുണ്ട്. കമ്പനി ഇവിടെ പ്രവർത്തനമാരംഭിക്കുന്നപക്ഷം പഞ്ചായത്തിലെ ഭൂജലവിതാനം കുറയാനും അതുവഴി കടുത്ത വരൾച്ചയിലേക്ക് ചെന്നെത്താനും സാധ്യതയുണ്ട്.


ആയതിനാൽ, സംസ്ഥാന സർക്കാർ 2025 ജനുവരി 16-ന് പുറത്തിറക്കിയ 45/2025/നികുതിവകുപ്പുപ്രകാരമുള്ള ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയോഗം കേരള സർക്കാരിനോട് അഭ്യർഥിക്കുന്നു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25