ചെറായി : വർഷങ്ങൾക്കു മുൻപ് വിലകൊടുത്ത് വാങ്ങിയ ഭൂമിയിൽ വീടുവെച്ച് താമസിക്കുന്നവരോട് അത് നിയമാനുസൃതമല്ലെന്ന് പറയുമ്പോൾ അതിനുത്തരവാദി സർക്കാരാണെന്ന് മുൻ എം.എൽ.എ. പി.വി. അൻവർ. റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ മുനമ്പത്തെ ജനങ്ങൾ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന റിലേ നിരാഹാര സത്യാഗ്രഹ സമരത്തിന്റെ നൂറാം ദിനത്തിൽ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസിന്റെ (ആക്ട്‌സ്) നേതൃത്വത്തിൽ നടത്തിയ 24 മണിക്കൂർ രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1950-ൽ ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടി ഫറൂഖ് കോളേജിനു ലഭിച്ച ഭൂമിയാണ് വിൽപ്പന നടത്തിയതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അങ്ങനെ ക്രയവിക്രയം നടത്തിയ ഭൂമി നിയമാനുസൃതമല്ല എന്നു പറയുന്നത് അനീതിയാണ്. രാജ്യത്ത് സമാധാനം തകർക്കാനും മതവിദ്വേഷം വളർത്താനും ചിലർ ശ്രമിക്കുന്നുണ്ടെന്ന വസ്തുത തിരിച്ചറിയണമെന്നും അൻവർ പറഞ്ഞു.
ആക്ട്‌സ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, മുൻ ചീഫ് വിപ്പ് പി.സി. ജോർജ്, വിവിധ സഭകളെ പ്രതിനിധീകരിച്ച് ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ്, മാർത്തോമ്മ സഭ വികാരി ജനറാൾ റവ. ഡോ. സി.എ വർഗീസ്, ആക്ട്‌സ് സെക്രട്ടറിമാരായ കുരുവിള മാത്യൂസ്, ചാർളി പോൾ, സി.ബി.സി.ഐ. ലെയ്റ്റി കമ്മിഷൻ സെക്രട്ടറി വി.സി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. രാപകൽ സമരം ചൊവ്വാഴ്ച രാവിലെ 11-ന് സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group