ചേർത്തല : വേമ്പനാട്ടുകായൽ സംരക്ഷണത്തിന്റെ ഭാഗമായി ചേർത്തല നഗരസഭയും തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്തും നടത്തിയ ജനകീയ ശുചീകരണത്തിൽ കരകയറ്റിയത് 2,143 കിലോ പ്ലാസ്റ്റിക്. രണ്ടിടങ്ങളിലുമായി സന്നദ്ധപ്രവർത്തകരടക്കം നാനൂറോളം പേരാണ് ശുചീകരണത്തിൽ പങ്കാളികളായത്.
ചേർത്തല നഗരസഭ നെടുമ്പ്രക്കാട് ഫെറിയിൽ നടത്തിയ പ്രവർത്തനത്തിലാണ് 500 കിലോ പ്ലാസ്റ്റിക് സംഭരിച്ചത്. മത്സ്യ-കക്ക തൊഴിലാളികൾ, ഹരിതകർമസേന, ആശ പ്രവർത്തകർ, ആരോഗ്യവിഭാഗം ജീവനക്കാർ, പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ അണിചേർന്നു.
10 വള്ളങ്ങളിലായി 30 പേർ കായലിലിറങ്ങി പ്ലാസ്റ്റിക് സംഭരിച്ചു. തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ 1,643 കിലോ പ്ലാസ്റ്റിക് മാലിന്യം നിക്കി. 101 ചെറുവള്ളങ്ങളിലായി 113 മത്സ്യ-കക്ക തൊഴിലാളികൾ, എൻ.എസ്.എസ്. വൊളന്റിയർ അടക്കം 118 സന്നദ്ധപ്രവർത്തകർ, ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം 51 പേർ എന്നിവർ പങ്കാളികളായി.
കണ്ണങ്കര ജെട്ടിയിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം യു.എസ്. സജീവ്, ഹരിതകേരള മിഷൻ ജില്ലാ കോഡിനേറ്റർ കെ.എസ്. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ സിനാ സുർജിത്ത്, പി.ജെ. തോമസ്, ടി.ടി. സാജു, പി.എസ്. ഷിനാമോൾ, പഞ്ചായത്ത് സെക്രട്ടറി പി.പി. ഉദയസിംഹൻ എന്നിവർ സംസാരിച്ചു.
തണ്ണീർമുക്കം ജെട്ടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമോൾ കലേഷും കട്ടച്ചിറയിൽ ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. മുകുന്ദനും കാംപെയ്‌ൻ ഉദ്ഘാടനങ്ങൾ നിർവഹിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group