റാന്നി : ഭിന്നശേഷിക്കാരായ കുരുന്നുകൾക്ക് കരുത്തും ശക്തിയും ആർജിക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കുവാനും രാഷ്ട്രത്തിന്റെയും എല്ലാവിധ കൂട്ടായ്മകളുടെയും കരുതലുകളും കൈത്താങ്ങും അനിവാര്യമാണെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. വഴികാട്ടിയും പത്തനംതിട്ട ബി.ആർ.സി. എന്നിവയുടെയും നേതൃത്വത്തിൽ നടന്ന ജ്യോതിർഗമയ അവാർഡുദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിമിതികൾ ഏറെ ഉണ്ടായിരുന്നിട്ടും പൂർണ ആരോഗ്യവാന്മാരായ കുട്ടികളേക്കാൾ തങ്ങൾക്കുള്ള താലന്തുകളെ സമ്പുഷ്ടമായി വികസിപ്പിച്ച് പൂർണതയിൽ എത്തിച്ചുകൊണ്ടിരിക്കുന്ന മുഹമ്മദ് യാസിനും ആദ്യത്യ സുരേഷും ഒരേസമയം അത്ഭുതവും പ്രചോദനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
മുഹമ്മദ് യാസിനും ആദ്യത്യ സുരേഷിനും മുൻ എം.എൽ.എ. രാജു എബ്രഹാം ജ്യോതിർഗമയ അവാർഡ് വിതരണംചെയ്തു. വഴികാട്ടി ഡയറക്ടർ ബെന്നി പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. എസ്.സുജാമോൾ, മാർത്തോമ്മാ സഭാ കൗൺസിൽ അംഗം റവ. ജോസ് വർഗീസ്, തമ്പുരാൻകുന്ന് ക്ഷേത്രം തന്ത്രി മുരുകാനന്ദ സ്വാമി, പേഴുംപാറ ജുമാഅത്ത് ഇമാം മൗലവി ഷാനവാസ് അൽ അനാമി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.ആർ.ശോഭന, പി.വി.അനോജ് കുമാർ, ഷീലു മാനാപ്പള്ളി, ജോർജ്ജുകുട്ടി വാഴപ്പിള്ളത്ത്, ബെഞ്ചമിൻ ജോസ് ജേക്കബ്, ലിജു ജോർജ്, ലീലാ ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂൾ ജില്ലാതല കലാകായികമേളയിൽ എ ഗ്രേഡ് നേടിയ ഭിന്നശേഷിക്കാരായ കുട്ടികളെ ചടങ്ങിൽ മെഡൽ നൽകി അനുമോദിച്ചു. തമ്പുരാൻകുന്ന് ചാരിറ്റബിൾ ട്രസ്റ്റ് വകയായി യാസിന്റെയും ആദിത്യന്റെയും മാതാപിതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group