തിരുവനന്തപുരം : അക്ഷയ സേവനങ്ങളുടെ നിരക്കുകൾ കാലോചിതമായി പരിഷ്‌കരിക്കാൻ സർക്കാരും ഐ.ടി. മിഷനും തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. അക്ഷയകേന്ദ്രങ്ങളാണ് സർക്കാർ സേവനങ്ങൾക്കായി ജനങ്ങൾ ആശ്രയിക്കുന്നത്. എന്നാൽ ആളുകളെ ബുദ്ധമുട്ടിപ്പിക്കുന്ന തരത്തിൽ അക്ഷയകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് തടയണം. അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫേസ് നടത്തിയ ഐ.ടി. മിഷൻ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംരംഭകരുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .
സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി.സദാനന്ദൻ, ട്രഷറർ സി.വൈ.നിഷാന്ത്, സംസ്ഥാന ഭാരവാഹികളായ കെ.കെ.സോണി ആസാദ്, ഇ.കെ.മധു, സമരസമിതി ചെയർമാൻ എ.നസീർ, കൺവീനർ സജിൻ മാത്യു എന്നിവർ പങ്കെടുത്തു.
അക്ഷയ സേവനങ്ങളുടെ നിരക്ക് കാലോചിതമായി പരിഷ്‌കരിക്കുക, കൂടുതൽ സർക്കാർ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെ അനുവദിക്കുക, വ്യാജ ഓൺലൈൻ സേവനകേന്ദ്രങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group