അവർ നടന്നു,കോഴിക്കോടിന്റെ പൈതൃകമറിഞ്ഞ്

അവർ നടന്നു,കോഴിക്കോടിന്റെ പൈതൃകമറിഞ്ഞ്
അവർ നടന്നു,കോഴിക്കോടിന്റെ പൈതൃകമറിഞ്ഞ്
Share  
2025 Jan 20, 08:53 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കോഴിക്കോട് : വേഗത്തിൽ മുന്നോട്ടായിരുന്നു അവർ നടന്നത്. പക്ഷേ, അത് കോഴിക്കോടിന്റെ ചരിത്രവും പൈതൃകവും അറിഞ്ഞുള്ള പിൻനടത്തമായിരുന്നു.


ഇൻഡിഗോ വിമാനക്കമ്പനിയുടെ സേവനവിഭാഗമായ ഇന്റർ ഗ്ലോബ് ഫൗണ്ടേഷനാണ് ‘മൈ സിറ്റി, മൈ ഹെറിറ്റേജ്’ പ്രോജക്ടിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പൈതൃകനടത്തം സംഘടിപ്പിച്ചത്. സാഹിത്യനഗരത്തെ അടുത്തറിയാനാണ് ഇരുപതോളം പേർ വരുന്ന സംഘം ഇതിലൂടെ ശ്രമിച്ചത്. കോഴിക്കോടിന്റെ സാംസ്കാരിക വൈവിധ്യം വിവരിക്കുന്ന ലഘുലേഖകൾ സംഘാടകർ ഇവർക്ക് കൈമാറി.


തളിക്ഷേത്രവും പാളയം മാർക്കറ്റും മിഠായിത്തെരുവും ചെമ്പോട്ടിത്തെരുവും അവർ നടന്നുകണ്ടു. തുടർന്ന് വലിയങ്ങാടിയും കുറ്റിച്ചിറയും ഗുജറാത്തിത്തെരുവും കണ്ടറിഞ്ഞു. കാഴ്ചകൾ ഫോണിൽ പകർത്തി, സെൽഫിയെടുത്തു. ‘1980 റെസ്റ്ററന്റിൽ’ നിന്ന് തനത് കോഴിക്കോടൻ വിഭവങ്ങൾ രുചിച്ചു. യാസിർ കുരിക്കളും സംഘവും അവതരിപ്പിച്ച കോൽക്കളി ആസ്വദിച്ചു. ഇൻഡിഗോ സ്ഥാപകൻ രാഹുൽ ഭാടിയയുടെ ഭാര്യ രോഹിണി ഭാടിയ, ഇൻഡിഗോ സി.ഇ.ഒ. പീറ്റർ എൽബേഴ്‌സ് തുടങ്ങിയവർ മുഴുവൻ വഴിയുംനടന്ന് പരിപാടിയിൽ പങ്കാളികളായി.


ആർക്കൈവൽ ആൻഡ്‌ റിസർച്ച് പ്രോജക്ട് (ആർപോ) എക്സിക്യുട്ടീവ് ഡയറക്ടർ ശ്രുതിൻ ലാൽ തളിയിൽവെച്ച് കോഴിക്കോടിന്റെ ചരിത്രത്തെക്കുറിച്ച് വിവരിച്ചു. കളക്ടർ സ്നേഹിൽ കുമാർ സിങ് പൈതൃകനടത്തം ഫ്ളാഗ് ഓഫ് ചെയ്തു. ഇൻഡിഗോ ടീം അംഗങ്ങളായ ഡോ. മോണിക്ക ബാനർജി, അങ്കിത് സക്സേന, മീനാക്ഷി വസിഷ്ഠ്, മുനീർ മൂസ, മാതൃഭൂമി ജനറൽ മാനേജർ-പബ്ലിക് റിലേഷൻസ് കെ.ആർ. പ്രമോദ് തുടങ്ങിയവർ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.


പൈതൃക മൂല്യങ്ങൾ സംരക്ഷിക്കണം നമ്മുടെ സാംസ്കാരികമൂല്യവും കലാപരതയും വെളിവാക്കുന്ന പൈതൃകമൂല്യമുള്ള സ്ഥലങ്ങളും വസ്തുക്കളും സംരക്ഷിക്കണം. ഇത് വരുംതലമുറയോടുള്ള നമ്മുടെ കടമയാണ്. രേഖപ്പെടുത്തിവെക്കേണ്ട ചരിത്രവസ്തുതകളും പ്രദർശിപ്പിക്കേണ്ട സാംസ്കാരിക വൈവിധ്യവുമൊക്കെ സമ്പത്താണെന്ന് തിരിച്ചറിയണം. അവ നശിച്ചുപോകാതെ ശ്രദ്ധിക്കണം


രോഹിണി ഭാടിയ


ചെയർപേഴ്‌സൺ, ഇന്റർഗ്ലോബ് ഫൗണ്ടേഷൻ, ഇൻഡിഗോ.

(കടപ്പാട് : മാതൃഭൂമി ന്യൂസ്‌)


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25