ഹിൽപ്പാലസ് : ഹിൽപ്പാലസ് മ്യൂസിയത്തിൽ സന്ദർശക സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഹിൽപ്പാലസ് മ്യൂസിയം സന്ദർശിക്കാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മ്യൂസിയത്തിൽ സന്ദർശകസൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരേസമയം 150 കാറുകൾക്ക് പാർക്ക് ചെയ്യാൻ കഴിയുംവിധമുള്ള പുതിയ പാർക്കിങ് ഏരിയയുടെ നിർമാണം ഈ സാമ്പത്തികവർഷം തന്നെ പൂർത്തീകരിച്ച് സന്ദർശകർക്ക് തുറന്നുകൊടുക്കും. ഡിജിറ്റൽ പണമിടപാട് സംവിധാനം സംസ്ഥാനത്തെ പുരാവസ്തു മ്യൂസിയങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.
ഹിൽപ്പാലസ് മ്യൂസിയത്തിലും ഡിജിറ്റൽ പേയ്‌മെൻറ് സംവിധാനം ഉടൻ നടപ്പിലാക്കും. സംസ്ഥാനത്തെ മ്യൂസിയങ്ങളുടെ പ്രവർത്തനം അവലോകനം ചെയ്യാനും മാർഗനിർദേശങ്ങൾ നൽകാനും മ്യൂസിയം കമ്മിഷനെ സർക്കാർ നിയമിച്ചുകഴിഞ്ഞു.
വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഈ കമ്മിഷനിൽ ഈ രംഗത്തെ വിദഗ്‌ധരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സമഗ്രമായ ഒരു മ്യൂസിയം നയം ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് കമ്മിഷന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം സംസ്ഥാനത്തെ വ്യത്യസ്തങ്ങളായ മ്യൂസിയം ഗാലറികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി ആഭ്യന്തര-വിദേശ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിയും തയ്യാറാക്കും.
ഹിൽപ്പാലസ് സന്ദർശിക്കാൻ എത്തിയ മന്ത്രിയെ പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, മ്യൂസിയം ചാർജ് ഓഫീസർ കെ.വി. ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അനൂപ് ജേക്കബ് എം.എൽ.എ.യും മന്ത്രിക്കൊപ്പം മ്യൂസിയം സന്ദർശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group