ശുചീകരണം തുടങ്ങി
പൂച്ചാക്കൽ : വേമ്പനാട്ട് കായൽ പുനരുജ്ജീവന, സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ജനകീയ പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ കാംപെയ്‌ൻ തുടങ്ങി. തവണക്കടവ് ബോട്ടുജെട്ടിയിൽ നടന്ന ശുചീകരണം ദലീമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷിൽജാ സലിം, എൻ.കെ. മോഹൻദാസ്, കെ.കെ. ഷിജി, ധന്യാ റെജി തുടങ്ങിയവർ പങ്കെടുത്തു. തവണക്കടവ് ഭാഗത്തെ വേമ്പനാട്ടുകായിലെയും പടിഞ്ഞാറെ കായലിലെയും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു.
ശേഖരിച്ചവയിൽ കൂടുതൽ പ്ലാസ്റ്റിക് കുപ്പികൾ
അരൂക്കുറ്റി : വേമ്പനാട്ടുകായൽ പുനരുജ്ജീവനത്തിന്റെ ഭാഗമായി അരൂക്കുറ്റിയിൽ നടന്ന മാലിന്യശേഖരണത്തിൽ ലഭിച്ചത് വൻതോതിലുള്ള പ്ലാസ്റ്റിക് മാലിന്യം. പ്ലാസ്റ്റിക് കുപ്പികളാണ് ലഭിച്ചവയിൽ ഏറെയും. കാംപെയ്‌ൻ അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സനീറ ഹസൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജു രാജ്, എൻ.കെ. അനീസ്, ടി.കെ. മജീദ്, പ്രകാശൻ വെള്ളപ്പനാട്ട്, കെ.എ. മാത്യു, ആഗിജോസ്, വിദ്യാരാജ് തുടങ്ങിയവർ പങ്കെടുത്തു. മത്സ്യത്തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങിയവർ പങ്കാളികളായി.
കരയിൽ എത്തിച്ച മാലിന്യക്കൂമ്പാരം ഗ്രാമപ്പഞ്ചായത്ത് ഹരിതകർമസേനയ്ക്കുവേണ്ടി കരാറിൽ ഏർപ്പെട്ടിരിക്കുന്നസ്വകാര്യ സ്ഥാപനത്തിന്റെ വാഹനത്തിൽ മാലിന്യം ശേഖരിക്കുന്ന സ്ഥലത്തേക്ക് കയറ്റി വിട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group