കലഞ്ഞൂർ : സാങ്കേതികവിദ്യ വികസിച്ച് ആശയവിനിമയം എളുപ്പാക്കിയെങ്കിലും മനസ്സുകൾ തമ്മിൽ അകന്നുപോയ, വ്യക്തികൾ തമ്മിൽ അകന്നുപോകാവുന്ന ഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇഞ്ചപ്പാറ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയ പ്ലാറ്റിനംജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എഴുപത്തിയഞ്ച് വർഷം മുൻപത്തെ ദുർഘടമായ സാഹചര്യത്തിൽ നമ്മുടെ പൂർവികരെ ഒന്നിപ്പിച്ചത് വിശ്വാസ തീഷ്ണതയിൽ ഒന്നിച്ച് ഒരുമിച്ച് ആരാധന നടത്തണം എന്ന തോന്നലോ അഭിവാഞ്ചയോ ആണ്. അതേ വിശ്വാസതീവ്രതയിൽതന്നെയാണ് പിൻതലമുറക്കാരും ഒത്തുചേർന്നത് എന്നത് സന്തോഷം നൽകുന്നുവെന്നും വീണാ ജോർജ് പറഞ്ഞു.
ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു.
പ്ലാറ്റിനംജൂബിലിയുടെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽദാനം ആന്റോ ആന്റണി എം.പി.യും ജൂബിലി ഡയറക്ടറി പ്രകാശനം കെ.യു.ജനീഷ്‌കുമാർ എം.എൽ.എ.യും പഠനസഹായവിതരണം സഭാ മാനേജിങ് കമ്മിറ്റിയംഗം ഐ.സി.ചെറിയാനും നിർവഹിച്ചു.
ഫാ.ജെയിംസ് ഐപ്പ്, ടി.വി.പുഷ്പവല്ലി, ആശാ സജി, മാത്യു ചെറിയാൻ, ജി.ഗീവർഗീസ്, ഫാ.പോൾ വർഗീസ്, ഗീവർഗീസ് റമ്പാൻ, ഫാ.കെ.പി.മാത്യൂസ് പ്ലാവിളയിൽ, ജോൺ ചാക്കോ കോർ എപ്പിസ്‌കോപ്പ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group