കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടിപ്പോലീസുകാർ ഹൊസ്ദുർഗ് കോടതികൾ സന്ദർശിച്ചു. ജില്ലാ അഡീഷണൽ ജഡ്ജിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ പി. എം. സുരേഷ് കുട്ടികളുമായി സംവദിച്ചു. കോടതിയെയും നിയമത്തെയും സാമൂഹിക പ്രതിബദ്ധതയെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ജനമൈത്രി പോലീസും ഡ്രിൽ ഇൻസ്ട്രക്ടറുമായ പ്രദീപൻ കോതോളി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ വഹീദത്ത്, സി. ബിന്ദു എന്നിവർ സംബന്ധിച്ചു.
ചീമേനി : ചീമേനി തുറന്ന ജയിലിനെ അറിയാൻ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടിപ്പോലീസെത്തി. ജയിലിനെക്കുറിച്ചും വിവിധ നടപടിക്രമങ്ങളും സൂപ്രണ്ട് കെ.ബി. അൻസാർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുറന്ന ജയിലിലെ പശുഫാം, ആടുഫാം, പന്നി ഫാം, കൃഷിയിടങ്ങൾ, കല്ലുവെട്ട് പണ എന്നിവയും സന്ദർശിച്ചു. അസിസ്റ്റന്റ് സൂപ്രണ്ടുമാരായ കെ. രാജീവൻ, അനിൽ ബോസ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അഖിൽ പി. ദാമോദരൻ, ദുർഗ സ്‌കൂൾ അധ്യാപകരായ എം. തുഷാര, പി.വി. ശ്രീജിത്ത്, കുട്ടിപ്പോലീസിന്റെ ഡ്രിൽ ഇൻസ്‌പെക്ടർമാരായ കെ.കെ. രവീന്ദ്രൻ, ടി. സന്ധ്യാ നമ്പ്യാർ, കൃഷി ഓഫീസർ വി. അജയകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group