നരിക്കുനി : പാടം കാർഷികക്കൂട്ടായ്മ കാരുകുളങ്ങര മനത്താംകണ്ടിത്താഴം വയലിൽ വിളയിച്ചെടുത്ത നെൽക്കൃഷിയുടെ കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി. കൊയ്ത്തുത്സവം നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി മുഖ്യാതിഥിയായിരുന്നു. പാടം പ്രസിഡന്റ് പി.കെ. ഹരിദാസൻ അധ്യക്ഷനായി. പാടം സെക്രട്ടറി മനോജ് കുമാർ, എ.പി. അക്ഷയ് കുമാർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ലൈല, കൃഷി ഓഫീസർ കെ. അനുശ്രീ, നന്മണ്ട ബാങ്ക് ചെയർമാൻ കെ.കെ. മുഹമ്മദ്, ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ മൊയ്തി നരോത്ത്, ടി. രാജു, സുബൈദ, ചന്ദ്രൻ, മിനി, ലതിക, മജീദ്, പാടം പ്രവർത്തകരായ ബാബുരാജ്, സുധീഷ്, അബ്ദുൽ ഖാദർ, രവീന്ദ്രൻ, സത്യൻ, റഷീദ്, കെ.സി. കോയ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group