എലത്തൂർ : കൈപ്പുറത്ത് പാലം ജലാശയത്തിലെ ഓളപ്പരപ്പിൽ ആവേശത്തിന്റെ അലതീർത്ത് ജലോത്സവം. ‘കൈ-ഓളം’ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ജലോത്സവം കാണാൻ നാടാകെ ഒഴുകിയെത്തി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. രണ്ടുപേർ വീതം തുഴയുന്ന വിഭാഗത്തിൽ ചേളന്നൂർ ഷിപ്പ് ക്ലബ്, എടക്കാട് ത്രിവർണ, ജി.എസ്.എസ്. തലക്കുളത്തൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മൂന്നുപേർ വീതം തുഴയുന്ന വിഭാഗത്തിൽ സത്താർ റിസോർട്ട് ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി ട്രോഫികൾ വിതരണം ചെയ്തു. ഫെസ്റ്റ് 19-ന് സമാപിക്കും.
സാധാരണയുള്ള വിനോദ വിജ്ഞാന പ്രദർശനങ്ങൾക്ക് പുറമേ വിന്റേജ് കാർ, ബൈക്ക് പ്രദർശനം, ഗാനമേള എന്നിവ ഞായറാഴ്ച നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group