തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ ശാസ്ത്രയാനോടനുബന്ധിച്ച് പൊളിറ്റിക്കൽ സയൻസ് വിഭാഗം സ്റ്റാളിൽ ഡോ. ബി.ആർ. അംബേദ്കറിന്റെ 20 ജീവിത മുഹൂർത്തങ്ങൾ പ്രദർശിപ്പിച്ചു.
പൊളിറ്റിക്കൽ സയൻസ് വിഭാഗവും ചിത്രാങ്കണം കലാധ്യാപക കൂട്ടായ്മയുംചേർന്ന് സംഘടിപ്പിച്ച ചിത്രകലാക്യാമ്പിൽ വരച്ച ചിത്രങ്ങളാണ് ശാസ്ത്രയാനിൽ പ്രദർശിപ്പിച്ചത്.
'സമത്വത്തിന്റെ വർണങ്ങൾ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ അംബേദ്കറിന്റെ ജനനം, കുട്ടിക്കാലം, പഠനകാലം, ജോലിക്കാലം, പൊതുരംഗത്തേക്കുള്ള കടന്നുവരവ്, പോരാട്ടങ്ങൾ, ബുദ്ധമത സ്വീകരണം, മനുസ്മൃതി കത്തിക്കൽ തുടങ്ങിയ മുഹൂർത്തങ്ങളാണ് ക്യാൻവാസിൽ പകർത്തിയത്.
ശാസ്ത്രയാനിൽ ശ്രദ്ധേയമായ സ്റ്റാളായി ഇതു മാറി. ബാലകൃഷ്ണൻ കതിരൂർ, സുരേഷ് കാട്ടിലങ്ങാടി, സുശാന്ത് കൊല്ലക്കൽ, പി.ജി. ഹരീഷ്, ഷമീർ ഹരിപ്പാട്, റഹ്‌മാൻ കൊഴുക്കല്ലൂർ, സുരേഷ് ഉണ്ണി, ശ്രീനിവാസൻ, പ്രിയ ജുജു, ഹാറൂൺ അൽ ഉസ്മാൻ, ശ്രീജേഷ്, അരുൺജിത്ത് പഴശ്ശി, മോഹന സുബ്രഹ്മണ്യൻ, മേരി എർമിന, സന്തോഷ് ചുണ്ട, സഹീർ ചക്കരക്കല്ല്, ശ്രീലത കണ്ണാടി, ബാബുരാജ് പുൽപ്പറ്റ, രാജീവൻ പാറയിൽ, പി.ആർ. സനിൽലാൽ എന്നിവരാണ് ചിത്രങ്ങൾ വരച്ചത്.
ജനുവരി 13, 14 തീയതികളിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കാലടി സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരിയാണ് ക്യാമ്പ് ഉദ്ഘാടനംചെയ്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group