കുമ്പളങ്ങി : സംസ്ഥാനത്തെ ടൂറിസം വളർച്ചയ്ക്ക് സഹായകരമായ വിധത്തിൽ പുതിയ ഉത്പന്നങ്ങൾ കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുമ്പളങ്ങിയിൽ സംഘടിപ്പിച്ച ടൂറിസം സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാരവൻ ടൂറിസം,
സീ-പ്ലെയ്ൻ, ഹെലി ടൂറിസം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി ഒരുക്കിയതാണ്. ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ ടൂറിസത്തിന് അനന്തമായ സാധ്യതകളാണ് തുറക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബീച്ചുകൾ കേന്ദ്രീകരിച്ച് വാട്ടർ സ്പോർട്‌സ് അഡ്‌വെഞ്ചർ ടൂറിസവും മലയോരമേഖലകളിൽ ട്രക്കിങ് ഉൾപ്പെടെയുള്ള പദ്ധതികളും ആവിഷ്കരിക്കും.
പരമ്പരാഗത ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം, ഡെസ്റ്റിനേഷൻ വെഡ്ഡിങ് പോലുള്ള പദ്ധതികൾക്കും രൂപം നൽകും. കെ.ജെ. മാക്സി എം.എൽ.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ.വി. തോമസ് വിഷയം അവതരിപ്പിച്ചു. ടൂറിസം സംരംഭകൻ ജോസ് ഡൊമിനിക്, ഉത്തരവാദിത്വ ടൂറിസം സി.ഇ.ഒ. രൂപേഷ് കുമാർ, ജോൺ ഫെർണാണ്ടസ്, പി.എ. പീറ്റർ, കെ.എം. റിയാദ്, ടി.വി. അനിത, കെ.എസ്. അരുൺകുമാർ, ഏരിയ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group