കാക്കനാട് : ഗതാഗതക്കുരുക്ക് കാണുമ്പോളുടൻ കിട്ടിയ ഗ്യാപ്പിൽ കുത്തിക്കയറ്റൽ, മറ്റ് വാഹനങ്ങളെ കടത്തിവിടാതെയുള്ള റോഡിലെ സർക്കസ്, വാതിൽ കെട്ടിവെച്ചുള്ള സർവീസ്, അനാവശ്യമായ ഹോൺ മുഴക്കൽ... തുടങ്ങിയ പരാതികൾ വന്നാൽ സ്വകാര്യ ബസുകൾക്കെതിരേ ശക്തമായ നടപടിയെടുക്കാൻ ജില്ലാ റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) യോഗം തീരുമാനിച്ചു.
ബസുകളുടെ നിയമലംഘനം അനുവദിക്കില്ലെന്നും പെർമിറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടിയെടുക്കാനും യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് നിർദേശിച്ചു. കോതമംഗലം- പെരുമ്പാവൂർ റൂട്ടിൽ ഓടുന്ന രണ്ട് ബസുകൾ അലക്ഷ്യമായും അശ്രദ്ധമായും ഓടുന്നു എന്ന പരാതിയിൽ വണ്ടി ഓടിച്ചവർക്കെതിരേ ശക്തമായ നടപടിയെടുക്കാനും കളക്ടർ ഉത്തരവിട്ടു.
വൈറ്റില-വൈറ്റില സർക്കുലർ ബസുകളുടെ റൂട്ട് തിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട വിഷയവും യോഗത്തിൽ ചർച്ച ചെയ്തു. എറണാകുളം, മൂവാറ്റുപുഴ ആർ.ടി.ഒ. പരിധിയിലെ സ്റ്റേറ്റ് കാരിജുകളുടെ പെർമിറ്റ് പുതുക്കൽ, പെർമിറ്റ് പുനഃക്രമീകരണം, പുതിയ പെർമിറ്റ് അനുവദിക്കൽ, പെർമിറ്റ് കൈമാറ്റം തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ചു. ആകെ 150 അപേക്ഷകൾ ലഭിച്ചു. പുതിയ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 35 അപേക്ഷകൾ പരിഗണിച്ചു. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ അനൂപ് വർക്കി, എറണാകുളം ആർ.ടി.ഒ. ടി.എം. ജേഴ്സൺ, മൂവാറ്റുപുഴ ആർ.ടി.ഒ. കെ.കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group