വൈക്കം : വൈക്കം- വെച്ചൂർ റോഡിലെ അഞ്ചുമനപാലവും വൈക്കം-ടി.വി.പുരം (വി.ടി.) റോഡും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. വൈക്കം- വെച്ചൂർ റോഡ് ആധുനീകീകരണം ഉടൻ യാഥാർഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. വീതികൂട്ടി നവീകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും പറഞ്ഞു. ഒട്ടേറെ പദ്ധതികളാണ് കിഫ്ബി വഴി യാഥാർഥ്യമാക്കിയത്. അഞ്ചുവർഷംകൊണ്ട് നൂറ് പാലങ്ങളായിരുന്നു സർക്കാരിന്റെ ലക്ഷ്യം. മൂന്നരവർഷം കൊണ്ട് ലക്ഷ്യം മറികടക്കാനായി. സംസ്ഥാനത്തെ പകുതി റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ പൂർത്തിയാക്കാനാണ് ശ്രമിച്ചത്. 60 ശതമാനത്തിനുമേൽ റോഡുകൾ ബി.എം.ആൻഡ് ബി.സി. നിലവാരത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വെച്ചൂരിലും ടി.വി.പുരം പഞ്ചായത്ത് ഹാളിലും നടന്ന സമ്മേളനങ്ങളിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈക്കം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഹൈമി ബോബി, പി.എസ്. പുഷ്പമണി, വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വൈക്കം ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ മനോജ്കുമാർ, കെ.കെ. രഞ്ജിത്ത്, വീണ, വെച്ചൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ, ടി.വി. പുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി തുടങ്ങിയവർ പങ്കെടുത്തു.
കിഫ്ബി ധനസഹായത്തോടെ 4.02 കോടി രൂപ ചെലവിൽ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് അഞ്ചുമന പാലം പൂർത്തിയായത്. 18 മീറ്റർ നീളവും 13 മീറ്റർ വീതിയും ഇരുവശങ്ങളിലും 90 മീറ്റർ അപ്രോച്ച് റോഡും ക്രാഷ് ബാരിയറും നടപ്പാതയും പാലത്തിനുണ്ട്. കുമരകത്ത് ജി-20 ഉച്ചകോടിയോടനുബന്ധിച്ച് നടന്ന ഷെർപ്പാ സംഗമത്തിന് പാലം മറച്ചത് വലിയ വിവാദമായിരുന്നു. സംസ്ഥാന സർക്കാരിന്റെ 10 കോടി രൂപ വിനിയോഗിച്ചാണ് 7.9 കിലോമീറ്റർ ദൂരത്തിൽ ടി.വി.പുരം പഞ്ചായത്തിനെയും വൈക്കം നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വൈപ്പിൻപടി-ടി.വി. പുരം റോഡ് പണിതത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group