ശബരിമല : മാനവസൗഹൃദത്തിന്റെ ഉദാത്ത മാതൃകയാണ് തത്ത്വമസി സന്ദേശം അരുളുന്ന ശബരിമല സന്നിധാനവും പതിനെട്ടാംപടിക്ക് താഴെയുള്ള വാവര് സ്വാമിനടയും. അയ്യപ്പന്റെ ഉറ്റ സ്നേഹിതനും അംഗരക്ഷകനുമായിരുന്ന വാവര് സ്വാമി ശബരിമലയിലെത്തുന്ന അനന്തകോടി അയ്യപ്പന്മാരെ ഇന്നും സംരക്ഷിച്ചുപോരുന്നു എന്നാണ് വിശ്വാസം.
വില്ലാളിവീരനായ അയ്യപ്പനും സിദ്ധനായ വാവര് സ്വാമിയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രതീകമാണെന്ന് വാവരുനടയിലെ മുഖ്യകർമിയും വാവരുടെ പിൻതലമുറക്കാരനുമായ കെ.എസ്.നൗഷറുദീൻ മുസലിയാർ പറഞ്ഞു. സന്നിധാനത്ത് എത്തുന്നവർ അയ്യപ്പനൊപ്പം വാവരുസ്വാമിയെയും ആരാധിക്കുന്നു.
ഇരുവരും തമ്മിലുള്ള കൂട്ട് കാലങ്ങൾക്കും പിരിക്കാൻ കഴിയാത്തതാണ്. കൽക്കണ്ടവും കുരുമുളകുമാണ് വാവര് നടയിലെ പ്രസാദം. മുഖ്യകർമി പ്രാർഥിച്ച് നൽകുന്ന ഭസ്മവും ചരടുകളും ഏലസ്സുകളും ഇവിടെയുണ്ട്. വാവരുടെ ഉടവാൾ സൂക്ഷിച്ചിരിക്കുന്നതിന് സമീപത്ത് ഇരുന്നാണ് കർമി ഭക്തർക്ക് പ്രസാദം നൽകുന്നത്.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വായ്പ്പൂര് വെട്ടപ്ലാക്കൽ കുടുംബത്തിലെ തലമുതിർന്ന അംഗമാണ് വാവരുടെ പ്രതിനിധിയും മുഖകർമിയുമായി വാവര് നടയിലുള്ളത്. വാവര് നടയിൽ കർമാദികൾ ചെയ്യുന്നതിനും നടയുടെ പരിപാലനത്തിനുമുള്ള അവകാശവും ഇവർക്കാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group