മൂന്നുവർഷത്തിനകം എല്ലാ ക്ഷീരകർഷകരെയും ഇൻഷുറൻസ് പദ്ധതിയിലാക്കും -ജെ.ചിഞ്ചുറാണി

മൂന്നുവർഷത്തിനകം എല്ലാ ക്ഷീരകർഷകരെയും ഇൻഷുറൻസ് പദ്ധതിയിലാക്കും -ജെ.ചിഞ്ചുറാണി
മൂന്നുവർഷത്തിനകം എല്ലാ ക്ഷീരകർഷകരെയും ഇൻഷുറൻസ് പദ്ധതിയിലാക്കും -ജെ.ചിഞ്ചുറാണി
Share  
2025 Jan 19, 09:40 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കുളനട : മൂന്നുവർഷത്തിനുള്ളിൽ എല്ലാ ക്ഷീരകർഷകർക്കും സമഗ്ര ഇൻഷുറൻസ് പദ്ധതി ഉറപ്പാക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീരമേഖലയിൽ നിരവധി ക്ഷേമപദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നു. നിരവധി പ്രതിസന്ധികൾ അതിജീവിച്ച് പാലുത്പാദനത്തിൽ സ്വയംപര്യാപ്തതയിൽ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം.'ക്ഷീരസാന്ത്വനം' പദ്ധതിയിലൂടെയും സർക്കാർ ക്ഷീരകർഷകരെ സഹായിക്കുന്നുണ്ട്. ക്ഷീരകർഷകർക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ, ലൈഫ് ഇൻഷുറൻസും കന്നുകാലികൾക്ക് പരിരക്ഷയും നൽകുന്നതാണ് പദ്ധതി.രണ്ടു ലക്ഷം രൂപ വരെ ഉറപ്പുനൽകുന്നതാണ് ഇതെന്നും മന്ത്രി പറഞ്ഞു.


മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് റിപ്പോർട്ടവതരിപ്പിച്ചു. ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഒ.ബി. മഞ്ജു, ജനപ്രതിനിധികൾ, ക്ഷീരസംഘം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.




samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25