കൊല്ലം :മുന്നോട്ടു കുതിക്കാനുള്ള ഊർജം പിന്നോട്ട് വെച്ചാലേ കിട്ടൂ എന്ന ആയോധനതന്ത്രംപോലെ സാംസ്കാരിക നവോത്ഥാനത്തിനു മുന്നോട്ടു കുതിക്കാനുള്ള ഊർജം കെ.പി.എ.സി.യുടെയും തോപ്പിൽ ഭാസിയുടെയുമെല്ലാം ഓർമകളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാൽ കിട്ടുമെന്ന് കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ.
കെ.പി.എ.സി.പ്ളാറ്റിനം ജൂബിലി, യുവകലാസാഹിതി സുവർണജൂബിലി, തോപ്പിൽ ഭാസി ജന്മശതാബ്ദി എന്നിവയുടെ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്റ്റ സംസ്ഥാന ട്രഷറർ ആർ.വിജയകുമാർ അധ്യക്ഷനായി. ഗായകൻ വി.ടി.മുരളി, വനിതാ കലാസാഹിതി സംസ്ഥാന പ്രസിഡന്റ് പി.ഉഷാകുമാരി, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ടി.കെ.വിനോദൻ എന്നിവർ പ്രസംഗിച്ചു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകവും അരങ്ങേറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group