വെഞ്ഞാറമൂട് : സംസ്ഥാനത്തെ ജങ്ഷനുകളുടെ കുരുക്കഴിക്കാൻ തടസ്സമില്ലാത്ത റോഡ് ശൃംഖല സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
വെഞ്ഞാറമൂട് ജങ്ഷനിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എട്ടര വർഷത്തിനിടയിൽ തലസ്ഥാനത്ത് മേൽപ്പാലങ്ങളുടെ ഘോഷയാത്രയാണ് നടക്കുന്നത്. ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചു. ഉള്ളൂർ, പട്ടം, പേരൂർക്കട എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എൻ.എച്ച്. 66 ആറുവരിപ്പാത വരുന്ന ഡിസംബറിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
11 തൂണുകളിലായി 337 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് മേൽപ്പാലം നിർമിക്കുക.
ലീല രവി ആശുപത്രിക്കു മുന്നിൽനിന്ന് ആരംഭിച്ച് പോലീസ് സ്റ്റേഷന്റെ സമീപത്തായി അവസാനിക്കുന്നതാണ് മേൽപ്പാലം. 800 മീറ്റർ നീളത്തിലും അഞ്ചരമീറ്റർ വീതിയിലുമുള്ള സർവീസ് റോഡും ഇരുവശങ്ങളിലും ഉള്ള അനുബന്ധ റോഡിന്റെ നിർമാണവും ഇതിൽ ഉൾപ്പെടും.
ഡി.കെ.മുരളി എം.എൽ.എ. അധ്യക്ഷനായ ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ, എ.എ.റഹിം എം. പി., സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബീനാ രാജേന്ദ്രൻ, ജി.ഒ.ശ്രീവിദ്യ, കുതിരകുളം ജയൻ, വൈ.വി. ശോഭകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group