കുഞ്ഞിപ്പള്ളിയിൽ ദേശീയപാത നിർമ്മാണ പ്രവൃർത്തികൾ 27 വരെ നിർത്തിവെക്കും
വടകര ::ചോമ്പാൽ കുഞ്ഞിപ്പള്ളിയിൽ ദേശീയപാത നിർമ്മാണ പ്രവൃർത്തികൾ ജനവരി 27 വരെ നിർത്തിവെക്കാൻ തീരുമാനമായി.
ഷാഫി പറമ്പിൽ എം.പി ,കെ കെ രമ എം.എൽ.എ.യും ദേശീയപാത പ്രൊജക്ട് ഡയരക്ടറുമായി നടത്തിയ ചർച്ചയിലാണ് കുഞ്ഞിപ്പള്ളി കവാടത്തിൻ്റ ഭാഗത്ത് നിർമ്മാണം നിർത്തിവെക്കാൻ ധാരണയായത് ..
.കുഞ്ഞിപ്പള്ളി ഉറുസിൻ്റ ഭാഗമായി പ്രവൃർത്തി നിർത്തിവെക്കണമെന്ന് കുഞ്ഞിപ്പള്ളിപരിപാലന കമ്മിറ്റിയും സമരസമിതിയും ആവശ്യപെട്ടിരുന്നു.
നിർമ്മാണം നിർത്തിവെക്കണമെന്ന് വിവിധ കോണിൽ ആവിശ്യം വന്നതോടെ കെ.കെ.രമ എം.എൽ.എ സ്ഥലത്തെത്തി പോലീസ് അധികൃതരു മായി ചർച്ച നടത്തി .
പൊലീസിന് ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞു. തുടർന്നാണ് ദേശീയപാത പ്രൊജക്ട് ഡയരക്ടറുമായി സംസാരിച്ച് പ്രവൃർത്തി താത്കാലികമായി നിർത്താൻ തീരുമാനിച്ചത്.
ബുധനാഴ്ച്ച രാവിലെ പൊലീസിൻ്റ സാനിധ്യത്തിൽ പ്രവൃർത്തി വീണ്ടും ആരംഭിക്കുകയുണ്ടായിരുന്നു, ഒരു വശത്ത് മതിൽ പൊളിക്കലും മരം മുറിച്ച് മാറ്റുകയും ഡ്രേയിനേജ് നിർമ്മാണവും നടന്നിരുന്നു
.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group