വടകരക്കാരുടെ
'ആർട് ഓഫ് ലിവിംഗ് ശശിയേട്ടൻ ' ഓർമ്മയായി
വടകര :ആർട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിനുവേണ്ടി വടകരയിൽ ആസ്ഥാനമൊരുക്കാൻ മുന്നിട്ടിറങ്ങിയ പഴങ്കാവിലെ മേച്ചം പറമ്പത്ത് ശശി നിര്യാതനായി .
2000 ജനുവരി 20 ന് വടകര എടോടിയിലെ ലക്ഷ്‌മി ഓഡിറ്റോറിയത്തിൽ വടകരയിൽ ആദ്യമായി ആർട് ഓഫ് ലിവിംഗ് പരിശീലനത്തിന് വേദിയൊരുക്കുകയും തുടർന്ന് ഏറെക്കാലം തുടർപ്രവർത്തനത്തിന് നേതൃത്വം വഹിക്കുകയും ചെയ്‌ത പരേതൻ ഗുരുദേവ് ശ്രീരവിശങ്കർജിയു ടെ കടുത്ത ആരാധകനും ഭക്തനായിരുന്നു .
വടകരയിലും സമീപപ്രദേശങ്ങളിളിലും ഇന്ന് കാണുന്ന ആർട് ഓഫ് ലിവിംഗ് പരിശീലകരിൽ ബഹുഭുരിഭാഗംപേരും ശശിയുടെ നിയന്ത്രണത്തിൽ ലക്ഷ്‍മി ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ്സുകളിൽ പല ടീച്ചർമാരിൽ നിന്നുമായി ജീവനകലയുടെ ബാലപാഠങ്ങൾ പഠിച്ചവർ .
ഗുരുദേവ് ശ്രീരവിശങ്കർജി വടകരയിലെ ആർട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിന് ഭദ്രദീപം കൊളുത്തുന്നതിനും തൊട്ടു മുൻപേ ശശിയുടെ സാന്നിധ്യം വേദിയിലുണ്ടോ എന്ന് അന്നത്തെ ചെയർമാൻ ഡോ .റിജിജി നായരോട് അന്വേഷിക്കുകയുമുണ്ടായി .
ശശിയുടെ സാന്നിധ്യം ഉറപ്പാക്കിയശേഷമാണ് ഗുരുദേവ് ചടങ്ങിന് ശുഭാരംഭം കുറിച്ചത് .
കോഴിക്കോട് ജില്ലയിലെ ആദ്യകാല ആർട് ഓഫ് ലിവിംഗ് സെന്ററുകളിൽ ഏറെ പ്രാമുഖ്യമുണ്ടായിരുന്നതും വടകര ശശിയുടെ നിയന്ത്രണത്തിൽ നടന്ന ആർട് ഓഫ് ലിവിംഗ് സെന്റർതന്നെ .
സംസ്‌ക്കാരം നാളെവൈകുന്നേരം 6 മണിയ്ക്ക് പഴങ്കാവിലെ വീട്ടുവളപ്പിൽ
എടോടിയിൽ ആർട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രത്തിൻറെ ഉദ്ഘാടനച്ചടങ്ങിൽ ഇടതുവശം നിൽക്കുന്ന ശശിയുടെ ഓർമ്മചിത്രം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group