അഴിയൂർ : ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാരസ്വാത്രന്ത്ര്യം നിഷേധിക്കുന്ന ദേശീയപാത അതോറ്ററി നിലപാടിനെതിരേ അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ നടത്തി.
കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. രാഷ്ട്രീയപ്പാർട്ടികളും വ്യാപാരിസംഘടനകളും മഹൽ കോഡിനേഷൻ കമ്മിറ്റിയുടെയും പിന്തുണയോടെയാണ് ഹർത്താൽ.
കുഞ്ഞിപ്പള്ളി ടൗണിൽ പ്രതിഷേധ സർവകക്ഷിറാലിയും ബഹുജനക്കൂട്ടായ്മയും നടത്തി.
യോഗത്തിൽ അഴിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യഷതവഹിച്ചു.
ടി.ജി. നാസർ, പി. ബാബുരാജ്, എം.പി. ബാബു, യു.എ. റഹീം, കൈപ്പാട്ടിൽ ശ്രീധരൻ, വി.പി. പ്രകാശൻ, പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, ഷംസീർ ചോമ്പാല, റഫീക്ക് അഴിയൂർ, ഇ.എം. ഷാജി, ഹാരീസ് മുക്കാളി, കെ.പി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
ബി.ജെ.പി. ഹർത്താലിൽനിന്ന് വിട്ടുനിന്നു.
കുഞ്ഞിപ്പള്ളി ടൗണിൽ നടന്ന പ്രതിഷേധക്കൂട്ടായ്മയിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ സംസാരിക്കുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group