നീലേശ്വരം : വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തികവ്യവസ്ഥയാണ് നവകേരളം മുന്നോട്ടുവെക്കുന്നതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
സി.പി.എം. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരത്ത് സംഘടിപ്പിച്ച 'വിജ്ഞാന സമ്പദ്ഘടനയും കേരളവും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക, വ്യാവസായിക, മൂലധന സാമ്പത്തികവ്യവസ്ഥകളുടെ പരാജയത്തിനുശേഷമാണ് വിജ്ഞാന സമ്പദ്‌വ്യവസ്ഥയെന്ന ആശയം ഉടലെടുത്തത്. സാമ്പത്തിക വ്യവസ്ഥിതിയിൽ വളർന്നുവന്ന വിടവാണ് ഇതിന്റെ തകർച്ചയ്ക്ക് കാരണം. നൂറുവർഷം മുൻപ് പറഞ്ഞുവെച്ച മാർക്സിസ്റ്റ് സാമ്പത്തികവ്യവസ്ഥ ശരിയാണെന്ന് ലോകത്തിന്റെ മുന്നിൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അറിവവകാശത്തിന്റെ കുത്തകാവകാശം ജനകീയവത്കരിക്കുന്നതിലൂടെ മാത്രമേ വിജ്ഞാന സാമ്പത്തിക വ്യവസ്ഥിതിയിലെ ചൂഷണത്തെ പ്രതിരോധിക്കാനാകുവെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടേറിയറ്റംഗം സി.പ്രഭാകരൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ് ചന്ദ്രൻ, മുൻ എം.പി. പി.കരുണാകരൻ, ഏരിയ സെക്രട്ടറി എം.രാജൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group