കണ്ണൂർ : മാലിന്യമുക്തം നവകേരളം കാമ്പയിൻ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വാർഡ് തലത്തിൽ ഓട്ടോ, ടാക്സി, ചുമട്ടുതൊഴിലാളികൾ, വ്യാപാരികൾ എന്നിവരെയുൾപ്പെടുത്തി ജനകീയ ശുചിത്വസമിതികൾ രൂപവത്കരിക്കണമെന്ന് മന്ത്രി എം.ബി.രാജേഷ്. തദ്ദേശ സ്വയംഭരണവകുപ്പിന്റെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിച്ചെറിയൽ വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശക്തമാക്കുകയും ക്യാമറ സ്ഥാപിക്കുകയും വേണം. നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണം. പഞ്ചായത്ത് പരിധിയിലുള്ള ടൗണുകളിലും പൊതുയിടങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലുമെല്ലാം മതിയായ ചവറ്റുകൊട്ടകളും ബോട്ടിൽബൂത്തുകളും സ്ഥാപിക്കണം -മന്ത്രി നിർദേശിച്ചു.
അതിദാരിദ്ര്യ നിർമാജനത്തിനായി ഭൂമി വിട്ടുനൽകാൻ തയ്യാറുള്ളവരുടെ യോഗം പഞ്ചായത്ത് പ്രസിഡന്റുമാർ വിളിച്ചുചേർക്കണം. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് ബ്ലോക്ക് തലത്തിൽ മൊബൈൽ എ.ബി.സി. കേന്ദ്രങ്ങൾ തുടങ്ങുന്നത് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഡെപ്യൂട്ടി മേയർ പി.ഇന്ദിര, കളക്ടർ അരുൺ കെ.വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവാറാവു തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group