നന്മമരങ്ങളാകുന്നവരല്ല യഥാർഥ ജീവകാരുണ്യപ്രവർത്തകർ -മന്ത്രി
Share
കണ്ണൂർ : നന്മമരങ്ങളായി സാമൂഹികമാധ്യമങ്ങളിൽ നിറയുന്നതല്ല മറിച്ച് കാലങ്ങളായി ജീവകാരുണ്യപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മകളാണ് യഥാർഥ ജീവകാരുണ്യ പ്രവർത്തകരെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സി.പി.എം. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജീവകാരുണ്യപ്രവർത്തനത്തിൽ ഏർപ്പെടുന്ന കൂട്ടായ്മകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. യൂത്ത്ബ്രിഗേഡ്, ഐ.ആർ.പി.സി., ദയ, ആശ്രയ എന്നീ കൂട്ടായ്മകളെയും സാമൂഹികസേവന രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ ഡോ. കെ.പി.ബാലകൃഷ്ണ പൊതുവാൾ, ഡോ. കെ.മായ, ഡോ. പി.ടി.തോമസ് ഗോഡ്രിക്, ഡോ. കെ.ടി.സുധീർ എന്നിവരെയും ആദരിച്ചു. എം.പ്രകാശൻ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group