തിരൂരങ്ങാടി : ‘കരുതലും കൈത്താങ്ങും’ എന്ന പേരിലുള്ള തിരൂരങ്ങാടി താലൂക്ക് പരാതി പരിഹാര അദാലത്തിൽ 179 പരാതികൾ തീർപ്പാക്കി. 937 അപേക്ഷകളാണ് സ്വീകരിച്ചിരുന്നത്.
ബി.പി.എൽ., എ.എ.വൈ. വിഭാഗങ്ങളിൽ 28 റേഷൻ കാർഡുകൾ അനുവദിച്ചു. കൂരിയാട് ജെംസ് സ്‌കൂളിൽ നടന്ന അദാലത്തിന് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാൻ, കളക്ടർ വി.ആർ. വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
വീട്ടിലേക്കുള്ള വഴിയിലെ തോടിനു കുറുകെ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാരനായ തിരൂരങ്ങാടി പുളിഞ്ഞിലത്തുപാടത്തെ മുഹമ്മദ് ഷംലീക്കും രക്ഷിതാക്കളും പരാതിയുമായി അദാലത്തിനെത്തി. നേരത്തെ നടന്ന അദാലത്തിൽ പരാതി നൽകിയതിനെത്തുടർന്ന് തിരൂരങ്ങാടി നഗരസഭയോട് നടപടിയെടുക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് മുഹമ്മദ് ഷംലീക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതി നൽകി.
നഗരസഭാ സെക്രട്ടറിയെ വിളിച്ചുവരുത്തി മന്ത്രി വിവരങ്ങൾ അന്വേഷിച്ചു. പാലത്തിനായുള്ള ഡി.പി.ആർ. സമർപ്പിച്ചിട്ടുണ്ടെന്നും ഫണ്ട് അനുവദിക്കുന്നതോടെ നടപടികൾ വേഗത്തിലാക്കുമെന്നും സെക്രട്ടറി മറുപടി നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group