പുനലൂർ :നമ്മുടെ കുട്ടികളെ ജാതിയുടെയും മതത്തിന്റെയും പേരിൽ തിരിച്ചറിയേണ്ടാത്ത സാഹചര്യം ഉണ്ടാകണമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. വിവാഹത്തിനു ജാതിയും മതവും സ്ത്രീധനവും അന്വേഷിച്ചുപോകുന്ന സാമൂഹികവ്യവസ്ഥിതി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാകവി കുമാരനാശാൻ ചരമശതാബ്ദി ആചരണസമിതിയുടെ നവോത്ഥാനസന്ദേശയാത്രയ്ക്ക് പുനലൂരിൽ ഒരുക്കിയ സ്വീകരണത്തോടനുബന്ധിച്ചു നടന്ന സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി ചെയർമാൻ എഫ്.കാസ്റ്റ്‌ലെസ് ജൂനിയർ അധ്യക്ഷനായി. ഐ.എം.എ. ദേശീയ പ്രസിഡന്റ് ഡോ. ആർ.വി.അശോകൻ, തലച്ചിറ ഷാജഹാൻ മൗലവി എന്നിവർ മുഖ്യാതിഥികളായി.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. പി.കൃഷ്ണൻകുട്ടി, സമിതി കോഡിനേറ്റർ പിറവന്തൂർ ഗോപാലകൃഷ്ണൻ, കെ.വി.എം.എസ്. നേതാവ് ടി.കെ.സോമശേഖരൻ, ആവണീശ്വരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ആർ.പദ്‌മഗിരീഷ്, ആചരണസമിതി സംസ്ഥാന സെക്രട്ടറി കെ.പി.സജി, കൺവീനർ ജി.ധ്രുവകുമാർ, സി.ബി.വിജയകുമാർ, എലിസബത്ത് ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്ക് നഗരസഭാ ഉപാധ്യക്ഷൻ രഞ്ജിത്ത് രാധാകൃഷ്ണൻ സമ്മാനവിതരണം നടത്തി. തുടർന്ന് നൃത്തനാടകം അരങ്ങേറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group