പുരപ്പുറ സൗരോര്‍ജപദ്ധതി;
സബ്‌സിഡി ഇനി നേരിട്ട് ഉപഭോ
ക്താക്കളുടെ അക്കൗണ്ടിലെത്തും
ന്യൂഡൽഹി: കേന്ദ്ര സഹായധനത്തോടെയുള്ള പുരപ്പുറ സൗരോർജപദ്ധതി (പി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജന) പ്രകാരം സൗരോർജപദ്ധതിക്കായി രജിസ്റ്റർചെയ്യുന്ന ഉപയോക്താക്കൾക്കുള്ള സബ്സിഡി ഇനിമുതൽ നേരിട്ട് അവരുടെ അക്കൗണ്ടുകളിലെത്തും. ഇതിനായി പദ്ധതിനടത്തിപ്പിനുള്ള പെരുമാറ്റച്ചട്ടങ്ങളിൽ ഭേദഗതിവരുത്തി കേന്ദ്ര പാരമ്പര്യേതര ഊർജമന്ത്രാലയം ഉത്തരവിറക്കി.
പദ്ധതിയുടെ ഭാഗമായി പ്ലാന്റ് സ്ഥാപിക്കുന്നതിനാവശ്യമായ ചെലവ് സബ്സിഡി കിഴിച്ചാണ് സേവനദാതാക്കൾക്ക് നൽകിയിരുന്നത്. സബ്സിഡി നോഡൽ ഏജൻസികളാണ് അനുവദിക്കുന്നത്. ഇതൊഴിവാക്കി സബ്സിഡി ഉപഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് തീരുമാനം. കേരളത്തിൽ കെ.എസ്.ഇ.ബി.യാണ് നോഡൽ ഏജൻസി.
പി.എം. സൂര്യഘർ പദ്ധതിക്കായുള്ള ദേശീയ പോർട്ടലിൽ രജിസ്റ്റർചെയ്ത് അംഗങ്ങളാകുന്നവർക്കാണ് കേന്ദ്രസർക്കാരിന്റെ ആനുകൂല്യം. രജിസ്റ്റർചെയ്ത് അംഗങ്ങളാകുന്നവരുടെ രേഖകൾ പരിശോധിച്ച് നോഡൽ ഏജൻസി ഉറപ്പുവരുത്തി വേണം കേന്ദ്രസർക്കാരിന് കൈമാറാൻ. നോഡൽ ഏജൻസികൾവഴി സബ്‌സിഡി ലഭിക്കുന്നതിന് മൂന്നുമുതൽ നാലുമാസംവരെ കാലതാമസം നേരിടുന്നുണ്ട്. ഇതൊഴിവാക്കാനാണ് ഉപഭോക്താക്കൾക്ക് നേരിട്ട് തുക അയക്കുന്ന സംവിധാനം കൊണ്ടുവന്നത്. ഇപ്രകാരം നൽകുമ്പോൾ സർവീസ് ചാർജും ഒഴിവായിക്കിട്ടും.
പദ്ധതിയുടെ കോർപ്പസ് ഫണ്ടിലേക്ക് 100 കോടിരൂപ കേന്ദ്രം നീക്കിവെച്ചിരുന്നു. ഇതിനുപുറമേ, ഗ്രാന്റുകളും മറ്റുമായി വേറെയും തുകകൾ പദ്ധതിച്ചെലവിലേക്കായി വകയിരുത്തും. ഇതുവരെ 1.45 കോടി ഉപഭോക്താക്കൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഇവരിൽ 6.34 ലക്ഷംപേർക്ക് പ്ലാന്റുകൾ സ്ഥാപിച്ചുനൽകി. 2026-2027 വരെയാണ് പദ്ധതിയുടെ കാലാവധി. മൊത്തം 75,021 കോടിയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്.
news courtesy:mathrubhumi
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
വിളിക്കൂ സൗജന്യ നിർദ്ദേശങ്ങൾക്ക്
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group