ഗ്ലോബൽ ജോബ് ഫെയർ സമാപിച്ചു നാലായിരത്തിലേറെ അവസരങ്ങൾ

ഗ്ലോബൽ ജോബ് ഫെയർ സമാപിച്ചു നാലായിരത്തിലേറെ അവസരങ്ങൾ
ഗ്ലോബൽ ജോബ് ഫെയർ സമാപിച്ചു നാലായിരത്തിലേറെ അവസരങ്ങൾ
Share  
2025 Jan 13, 09:18 AM

കണ്ണൂർ : നാലായിരത്തോളം ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങൾക്കുള്ള വാതിൽതുറന്ന് കോർപ്പറേഷൻ നടത്തിയ ഗ്ലോബൽ ജോബ് ഫെയർ സമാപിച്ചു. വിദേശത്തും സ്വദേശത്തുമുള്ള 75 കമ്പനികൾ പങ്കെടുത്ത തൊഴിൽമേളയിൽ 12,000-ഓളം ഉദ്യോഗാർഥികളെത്തി. ബ്രാൻഡ് ബേ മീഡിയയുടെ സഹകരണത്തോടെയാണ് രണ്ടുദിവസങ്ങളിലായി ജോബ് ഫെയർ നടത്തിയത്.


വിദ്യാഭ്യാസം, റീട്ടെയ്ൽ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, ടെക്‌നോളജി, ഓട്ടോമൊബൈൽ, ടൂറിസം, ആർക്കിടെക്ചർ, എൻജിനിയറിങ്, കൺസ്ട്രക്ഷൻ തുടങ്ങി മുപ്പതിലേറെ മേഖലകളിലായാണ് നാലായിരത്തോളം തൊഴിലവസരങ്ങൾ തുറന്നുവെച്ചതെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ പറഞ്ഞു. 500 പേരെ കമ്പനികൾ നേരിട്ട് തിരഞ്ഞെടുത്തു. രണ്ടായിരത്തോളം പേർ വിവിധ ഒഴിവുകളിലേക്കായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. നിരവധി കമ്പനികൾ അടുത്ത ദിവസങ്ങളിലായി അവസാനവട്ട തിരഞ്ഞെടുപ്പിനായി ഉദ്യോഗാർഥികൾക്ക് അവസരം നൽകിയിട്ടുണ്ട്. പരിചയസമ്പത്തും പ്രൊഫഷണൽ മികവുമുള്ള നൂറുകണക്കിന് ഉദ്യോഗാർഥികളെ മേളയിൽ കണ്ടെത്താൻ കഴിഞ്ഞതായി കമ്പനി മേധാവികളും പറഞ്ഞു.


കേരള സർക്കാരിന്റെ ഔദ്യോഗിക തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസിയായ ഒഡേപെക്, ജില്ലാ വ്യവസായകേന്ദ്രം, സി-ഡിറ്റ്, എൻ.യു.എൽ.എം. തുടങ്ങിയ സ്ഥാപനങ്ങളും ജോബ് ഫെയറിന്റെ ഭാഗമായിരുന്നു.


വൈകിട്ട് നടന്ന സമാപനസമ്മേളനം പി.സന്തോഷ് കുമാർ എം.പി. ഉദ്ഘാടനം ചെയ്തു. മേയർ മുസ്‌ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സി.അനിൽകുമാർ, കേരള ഫിഷ് മർച്ചന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ.എം.എ.മുഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരുന്നു.


ഡെപ്യൂട്ടി മേയർ പി.ഇന്ദിര, ബ്രാൻഡ്ബേ മീഡിയ എം.ഡി. സൈനുദ്ദീൻ ചേലേരി, സി.ഇ.ഒ. ഷമ്മാസ് മുഹമ്മദ്കുട്ടി, സ്ഥിരംസമിതി അധ്യക്ഷരായ പി.ഷമീമ, സുരേഷ് ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ, സി.എച്ച്.ജുനൈബ്, കെ.എൻ.അനസ്, സൂപ്രണ്ടിങ് എൻജിനീയർ ഇൻ ചാർജ് എം.സി.ജസ്വന്ത്, കേർപ്പറേഷൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ സംസാരിച്ചു.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH