കണ്ണൂർ : സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങൾ നടത്തുന്നവർക്കെതിരേ കാലതാമസമില്ലാതെ നടപടിയുണ്ടാകുന്നുവെന്നതാണ് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.കെ.ശ്രീമതി പറഞ്ഞു. കണ്ണൂരിൽ മഹിളാ അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ.ശ്രീമതി.
പത്തനംതിട്ടയിലെ സംഭവത്തിലും ഹണി റോസ് അധിക്ഷേപിക്കപ്പെട്ട സംഭവത്തിലും സർക്കാറെടുത്ത നടപടികൾ കേരളം ഇത്തരം കാര്യങ്ങളെ ഗൗരവമായി കാണുന്നുവെന്നതിന്റെ തെളിവാണ്. പത്തനംതിട്ടയിൽ പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് നടന്നു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും അവർ പറഞ്ഞു.
കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് കെ.പി.വി.പ്രീത അധ്യക്ഷയായിരുന്നു. സെക്രട്ടറി പി.കെ.ശ്യാമള, സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.സരള എന്നിവർ സംസാരിച്ചു. ജില്ലയിൽ 7.25 ലക്ഷം പേരെ അംഗങ്ങളാക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group