മാനന്തവാടി : സാംസ്കാരിക-രാഷ്ട്രീയ-ഗ്രന്ഥശാലാ പ്രവർത്തകനായിരുന്ന എ.പി. പാച്ചറുടെ സ്മരണാർഥം കോഴിക്കോട് ചിലങ്കം കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ എ.പി. പാച്ചർ പുരസ്കാരം തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ എ. ജൂലിക്ക് സമ്മാനിച്ചു. അടിമത്തവ്യവസ്ഥയും വിമോചനത്തിന്റെ രാഷ്ട്രീയവും തിരഞ്ഞെടുത്ത ആത്മകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനം എന്ന വിഷയത്തിലുള്ള പ്രബന്ധത്തിനാണ് പുരസ്കാരം. 15,000 രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ചെറുവയൽ രാമൻ എ. ജൂലിക്ക് സമ്മാനിച്ചു.
ചെറുവയൽ രാമന്റെ കമ്മനയിലെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ ചിലങ്കം കൾച്ചറൽ ഫോറം ഡയറക്ടർ സയൻസൺ പുന്നശ്ശേരി അധ്യക്ഷത വഹിച്ചു. കെ.എം.സി.ടി. ടി.ടി.ഐ. പ്രിൻസിപ്പൽ സി. രാജൻ, ഡോ. വി. ജയരാജ്, പി. രജീഷ്‌കുമാർ, പുനത്തിൽ ഹുസൈൻ, ഐ.വി. സജിത്ത്, പി. പെരവക്കുട്ടി, വിജയൻ മുണ്ടോളി, പി. രാഘവൻ, വൈഷ്‌ണവി, രമേശൻ കല്ലേരി, അശ്വതി കാരക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group