എല്ലാ മുസ്‌ലിം വിഭാഗങ്ങൾക്കും സംവരണം ലഭിക്കുന്നുവെന്നത് മിഥ്യ -ഡോ. ഫസൽ ഗഫൂർ

എല്ലാ മുസ്‌ലിം വിഭാഗങ്ങൾക്കും സംവരണം ലഭിക്കുന്നുവെന്നത് മിഥ്യ -ഡോ. ഫസൽ ഗഫൂർ
എല്ലാ മുസ്‌ലിം വിഭാഗങ്ങൾക്കും സംവരണം ലഭിക്കുന്നുവെന്നത് മിഥ്യ -ഡോ. ഫസൽ ഗഫൂർ
Share  
2025 Jan 13, 09:11 AM

മണ്ണാർക്കാട് : ഇന്ത്യയിൽ എല്ലാ വിഭാഗം മുസ്‌ലിംങ്ങൾക്കും സംവരണം ലഭിക്കുന്നുവെന്നത് മിഥ്യയാണെന്ന് എം.ഇ.എസ്. സംസ്ഥാനപ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ. മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിൽ കേരള ചരിത്ര കോൺഗ്രസിന്റെ ഒൻപതാമത് വാർഷിക അന്താരാഷ്ട്രസമ്മേളനത്തിന്റെ സമാപന സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതതു സംസ്ഥാനങ്ങളുടെ പിന്നാക്കക്ഷേമ കമ്മിഷനുകൾ പഠനം നടത്തിയശേഷം അർഹരായ പിന്നാക്കമുസ്‌ലിങ്ങൾക്ക് മാത്രമാണ് സംവരണം നൽകുന്നത്. അതുതന്നെ മണ്ഡൽ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.


കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് എക്‌സി. അംഗം ഡോ. പി.പി. അബ്ദുൾ റസാഖ് അധ്യക്ഷനായി. ഇന്ത്യൻ ചരിത്രകോൺഗ്രസ് ജനറൽ സെക്രട്ടറി പ്രൊഫ. അലി നദീം റസവി, കേരള ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രൊഫ. ടി. മുഹമ്മദലി, കെ.എച്ച്.സി. മുൻസെക്രട്ടറി ഡോ. ജി. ഗോപകുമാരൻ നായർ, എം.ഇ.എസ്. സംസ്ഥാനസെക്രട്ടറി എ. ജബ്ബാറലി, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം ഡോ. ജി. സുനിൽ കുമാർ, കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ കെ.സി.കെ. സയ്യിദ് അലി, പ്രിൻസിപ്പൽ സി. രാജേഷ്, പ്രൊഫ. ആർ.വി. മഞ്ജു എന്നിവർ സംസാരിച്ചു.


ഞായറാഴ്ച രാവിലെ നടന്ന വൈജ്ഞാനികചർച്ചയിൽ ലക്ചർ കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് ചെയർമാൻ പ്രൊഫ. കെ.എൻ. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന്, ‘ചരിത്രഗവേഷണത്തിന്റെ പുതുവീഥികൾ’ എന്ന വിഷയത്തിൽ നടന്ന ഗവേഷകസംഗമത്തിൽ ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. നന്ദിത ബാനർജി, ഡോ. ദീപ്ന കുറ്റിയിൽ, ഡോ. വിശ്വജിത്ത്, ഡോ. ടി. സൈനുൽ ആബിദ് എന്നിവർ സംസാരിച്ചു. ഡോ. റോബിൻസൺ ജോസ്, ഡോ. ഇ. രേഖ, ഇ. ബിജേഷ്, ഡോ. ഒ.പി. സലാഹുദ്ദീൻ, ഡോ. പി.കെ. അനീസുദ്ദീൻ, ഡോ. യു. സുമൈഷ് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ഡോ. കെ. ലുക്മാനുൽ ഹക്കീം മോഡറേറ്ററായിരുന്നു.


ആസൂത്രിതമായ വിഭാഗീയ ശ്രമങ്ങളെ പ്രതിരോധിക്കണം -വി.ടി. ബൽറാം


മണ്ണാർക്കാട് : ആസൂത്രിതമായുള്ള വിഭാഗീയശ്രമങ്ങൾ വിവിധ മേഖലകളിൽ കടന്നുവന്നുകൊണ്ടിരിക്കുമ്പോൾ, അവയെ പ്രതിരോധിക്കാൻ എല്ലാവർക്കും സാധിക്കണമെന്ന് മുൻ എം.എൽ.എ. വി.ടി. ബൽറാം. മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിൽ സംഘടിപ്പിച്ച കേരളാ ചരിത്രകോൺഗ്രസ് സമ്മേളനത്തിൽ 'പാലക്കാട്; ചരിത്രവും സംസ്കാരവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കയായിരുന്നു അദ്ദേഹം.


അജൻഡകൾ സെറ്റ്ചെയ്ത് ചരിത്രത്തെ വക്രീകരിക്കുന്ന കാലത്ത് ചരിത്രകാരൻമാരുടെയും ഗവേഷകരുടെയും സമ്മേളനങ്ങൾക്ക് അതീവ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ഒറ്റപ്പാലം സമ്മേളനത്തിലൂടെ കേരളമെന്ന ആശയത്തെ സംഭാവനചെയ്ത നാടാണ് പാലക്കാട്. ചരിത്ര പാരമ്പര്യങ്ങളുടെയും സമര പോരാട്ടങ്ങളുടെയും വലിയ പാരമ്പര്യവുമുണ്ട് ഈ പ്രദേശത്തിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടം, അഭിലാഷ് മലയിൽ എന്നിവർ സംസാരിച്ചു.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH