![അമൃത് പദ്ധതി; ശുദ്ധീകരണപ്ലാന്റ് നിർമാണോദ്ഘാടനം ഇന്ന്](public/uploads/2025-01-13/vellam.jpg)
പത്തനംതിട്ട : നഗരത്തിലെ കുടിവെള്ളപ്രതിസന്ധിക്ക് പൂർണപരിഹാരം ലക്ഷ്യമിട്ടുള്ള അമൃത് പദ്ധതിയുടെ ശുദ്ധീകരണപ്ലാന്റിന്റെ നിർമാണോദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നാലിന് നടത്തും. നാല് ഘട്ടങ്ങളിലായി 27.62 കോടി രൂപ ചെലവിലാണ് പദ്ധതി വിഭാവനംചെയ്തിരിക്കുന്നത്.
10 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാൻറാണ് നിർമിക്കുന്നത്. പ്ലാന്റിന്റെ നിർമാണം 18 മാസംകൊണ്ട് പൂർത്തീകരിക്കുന്നതിനാണ് കരാർ. നിലവിൽ ദിവസേന 60 ലക്ഷം ലിറ്റർ വെള്ളമാണ് വാട്ടർ അതോറിറ്റിയുടെ പാമ്പൂരി പാറയിലുള്ള ശുദ്ധീകരണ പ്ലാൻറിൽനിന്നും നഗരത്തിൽ വിതരണംചെയ്യുന്നത്. പുതിയ പ്ലാൻറിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ ദിവസേന 130 ലക്ഷം ലിറ്റർ വെള്ളം വിതരണംചെയ്യാനാകും.
ശുദ്ധീകരണത്തിന് ആവശ്യമായ ജലം ശേഖരിക്കുന്നതിനുള്ള കിണറിന്റെയും കളക്ഷൻ ചേംബറിന്റെയും നിർമാണം 66 ലക്ഷം രൂപ ചെലവ് ചെയ്‌ത് 2023-ൽ പൂർത്തിയായിരുന്നു. വിവിധ വാർഡുകളിലെ കാലപ്പഴക്കംചെന്ന പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനമാണ് അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പുരോഗമിക്കുന്നത്. 3.5 കോടി രൂപയാണ് ചെലവ്. നഗരത്തിലെ 25 വാർഡുകളിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി.
മൂന്നാം ഘട്ടമാണ് ശുദ്ധീകരണപ്ലാന്റ് നിർമാണം. 14.87 കോടി രൂപയാണ് പ്ലാന്റ് നിർമാണത്തിന് വകയിരുത്തിയിട്ടുള്ളത്. ഫിൻസ് എൻജിനിയേഴ്‌സ് ആൻഡ് കോൺട്രാക്ടേഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിർമാണച്ചുമതല. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ പൂവൻപാറ, പരുവപ്ലാക്കൽ, വഞ്ചിപൊയ്‌ക തുടങ്ങിയ സ്ഥലങ്ങളിൽ സംഭരണികൾ നിർമിച്ച് കുടിവെള്ളം എത്തിക്കുന്ന പ്രവർത്തനമാണ് നാലാം ഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിന് 8.5 കോടി രൂപയുടെ അനുമതിയായിട്ടുണ്ട്.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group