ചടയമംഗലം :മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡൻറ് ചിതറ എസ്.രാധാകൃഷ്ണൻ നായർ. എൻ.എസ്.എസ്. താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ വിദ്യാഭ്യാസ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ വൈസ് പ്രസിഡൻറ് കെ.ജി.വിജയകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.ജയപ്രകാശ്, യൂണിയൻ ഭരണസമിതി അംഗങ്ങളായ എസ്.വിജയകുമാരൻ പിള്ള, സി.ഗോപകുമാർ, സുനിൽ പി.ശേഖർ, കെ.ഗോപകുമാർ, കെ.ആർ.മുരളീധരൻ പിള്ള, ജി.ദിലീപ്കുമാർ, പി.എസ്.മനോജ്, പി.രാധാകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
എൻ.എസ്.എസ്. സാമൂഹികക്ഷേമ പദ്ധതിയുടെ ഭാഗമായി യൂണിയന്റെ കീഴിലുള്ള 103 കരയോഗങ്ങളിലെ വിദ്യാർഥികൾക്ക് രണ്ടുലക്ഷം രൂപയുടെ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group