അഴിയൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

അഴിയൂർ ഗ്രാമപഞ്ചായത്ത്  ഭിന്നശേഷി കലോത്സവം  സംഘടിപ്പിച്ചു
അഴിയൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
Share  
2025 Jan 10, 05:59 PM
vasthu

അഴിയൂർ ഗ്രാമപഞ്ചായത്ത്

ഭിന്നശേഷി കലോത്സവം

 സംഘടിപ്പിച്ചു


 അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ ഉണർവ് എന്ന പേരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.

 രണ്ടു ദിനങ്ങളിലായി പഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, വാർഡ് മെമ്പർ സാലിം പുനത്തിൽ, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ആരതി കൃഷ്ണ സ്വാഗതവും ബഡ്സ് സ്കൂൾ ടീച്ചർ പുഷ്പ നന്ദിയും പറഞ്ഞു.


whatsapp-image-2024-12-19-at-19.20.05_83808336

വർക്കിംഗ് ഗ്രൂപ്പ്‌ ജനറൽ

ബോഡി യോഗം സംഘടിപ്പിച്ചു


അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതി രൂപീകരണ വർക്കിംഗ് ഗ്രൂപ്പ്‌ ജനറൽ ബോഡി യോഗം  സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ രമ്യ കരോടി,പ്ലാൻ സെക്ഷൻ സീനിയർ ക്ലാർക്ക് രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി ആർ എസ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം നന്ദിയും പറഞ്ഞു.

14 വർക്കിംഗ് ഗ്രൂപ്പുകൾ ആയി നടന്ന ചർച്ചയിൽ വാർഡ് ജനപ്രതിനിധികൾ,നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2