കാർഷിക സാംസ്കാരികോത്സവം
Share
ചെറുതുരുത്തി : ആറങ്ങോട്ടുകര കാർഷിക സാംസ്കാരികോത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് വൈക്കോൽ ശില്പം. ഇത്തവണയും അതിന്റെ ആശയ ആവിഷ്കാര സന്ദേശവുമായി പതിനൊന്ന് അടി വൈക്കോൽ ശില്പം തയ്യാറായിക്കഴിഞ്ഞു. ചിത്രകാരനും എഴുത്തുകാരനുമായ ഗിരീഷ് ആറങ്ങോട്ടുകരയാണ് കൊയ്ത്തുത്സവത്തിന്റെ എട്ടാമത് വർഷവും ഈ വൈക്കോൽ ശില്പം നിർമിച്ചത്.
‘പുലം - വയൽ എന്ന ഇന്ദ്രിയ ജ്ഞാനം’ എന്ന സന്ദേശവുമായിട്ടാണ് ഇത്തവണത്തെ ശില്പം തയ്യാറാക്കിയിരിക്കുന്നത്.
ആറങ്ങോട്ടുകര പാ ടശേഖരത്തിലെ കൊയ്ത്തുത്സവം 15-ാമത് പതിപ്പ് വെള്ളിയാഴ്ച യു.ആർ. പ്രദീപ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാവിലെ ദക്ഷിണ കൊറിയൻ കലാപരിശീലകയായ യുഗ്മി ബയൂണിന്റെ നേതൃത്വത്തിൽ അഭിനയപരിശീലന ശില്പശാല, ഘോഷയാത്ര എന്നിവ നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group